കൊ​ച്ചി കാ​യ​ലി​ൽ ക​ണ്ടെ​ത്തി​യ ആ​ൽ​ഫി​യ​സ് ഹ​രി, ആ​ൽ​ഫി​യ​സ് വെ​മ്പ​നാ​ടി തോ​ക്ക്​ ചെ​മ്മീ​നു​ക​ൾ

രണ്ട് പുതിയ ചെമ്മീൻ ഇനങ്ങളെ കണ്ടെത്തി കുസാറ്റ് ഗവേഷകർ

ക​ള​മ​ശ്ശേ​രി: കൊ​ച്ചി കാ​യ​ലി​ൽ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ൽ പു​തു​താ​യി ര​ണ്ട് തോ​ക്ക്​ ചെ​മ്മീ​ൻ ഇ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി. ‘ആ​ൽ​ഫി​യ​സ് വെ​മ്പ​നാ​ടി’ എ​ന്നും ‘ആ​ൽ​ഫി​യ​സ് ഹ​രി’ എ​ന്നും പേ​രി​ട്ട പു​തി​യ ഇ​ന​ങ്ങ​ളെ കൊ​ച്ചി കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഊ​ന്നി വ​ല​ക​ളി​ൽ നി​ന്നാ​ണ് ശേ​ഖ​രി​ച്ച​ത്. ശ​രീ​ര​ഘ​ട​ന​യി​ലെ സ​വി​ശേ​ഷ​ത​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും മൈ​റ്റോ​കോ​ൺ​ഡ്രി​യ​ൽ 16 എ​സ്.​ആ​ർ.​ആ​ർ.​എ​ൻ.​എ ജീ​ൻ ഉ​പ​യോ​ഗി​ച്ച് ജ​നി​ത​ക പ​ഠ​നം ന​ട​ത്തു​ക​യും ചെ​യ്താ​ണ് ഇ​വ പു​തി​യ ഇ​ന​ങ്ങ​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

‘ആ​ൽ​ഫി​യ​സ് വെ​മ്പ​നാ​ടി’​എ​ന്ന​ത്​ വേ​മ്പ​നാ​ട് കാ​യ​ലി​ന്റെ പേ​രി​ൽ ന​ൽ​കി​യ​താ​ണ്. കൊ​ച്ചി കാ​യ​ലി​ൽ വ​ർ​ഷം മു​ഴു​വ​ൻ കാ​ണ​പ്പെ​ടു​ന്ന ഈ ​ഇ​നം 31 പി.​പി.​ടി വ​രെ ല​വ​ണ​ത​യു​ള്ള ജ​ല​ത്തി​ലും കാ​ണ​പ്പെ​ടു​ന്നു. ‘ആ​ൽ​ഫി​യ​സ് ഹ​രി’ എ​ന്ന പേ​ര് കു​സാ​റ്റ് സ്കൂ​ൾ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫി​ഷ​റീ​സ് സീ​നി​യ​ർ പ്രൊ​ഫ​സ​ർ ഡോ. ​എം. ഹ​രി​കൃ​ഷ്ണ​ന്റെ ബ​ഹു​മാ​നാ​ർ​ഥ​മാ​ണ് ന​ൽ​കി​യ​ത്. ഈ ​ഇ​ന​ത്തി​ന്റെ പ്ര​ത്യേ​ക​ത വ്യ​ത്യ​സ്ത ല​വ​ണ​ത​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​ഴി​വാ​ണ്.

വ​ള​രെ കു​റ​ഞ്ഞ ല​വ​ണ​ത​യു​ള്ള ജ​ല​ത്തി​ലും ഇ​വ​യെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ ശു​ദ്ധ​ജ​ല​ത്തി​ലും ഇ​വ ജീ​വി​ക്കു​ന്ന​താ​യി പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. കു​സാ​റ്റി​ലെ സ്കൂ​ൾ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫി​ഷ​റീ​സ് റി​സ​ർ​ച്ച് സ്കോ​ള​ർ കൈ​മ​കു​ള​ങ്ങ​ര വി​ഷ്ണു, ജ​പ്പാ​നി​ലെ നാ​ചു​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യം ആ​ൻ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. ​ടോ​മോ​യു​കി കൊ​മാ​യി, മോ​ളി​ക്യു​ല​ർ ടാ​ക്സോ​ള​മി വി​ദ​ഗ്ധ​ൻ ഡോ.​ദീ​പ​ക് ജോ​സ്, എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഗ​വേ​ഷ​ക​രാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. മാ​രി​ജീ​നോം മ​ത്സ്യ സേ​വ​ന കേ​ന്ദ്ര​ത്തി​ലെ ഗ​വേ​ഷ​ക​രാ​യ ഡോ.​സ​മീ​റ​ഷം​സു​ദ്ദീ​നും, ഡോ.​അ​ക്ഷ​യ് ഉ​ണ്ണി​കൃ​ഷ്ണ​നും പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി. 

Tags:    
News Summary - CUSAT researchers discover two new shrimp species

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.