തിരുവനന്തപുരത്ത് യുവതി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: വീട്ടിലെ കിടപ്പുമുറിയിൽ 25കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് ബി.എസ് ഭവനിൽ ബാബുവിന്‍റെയും സിന്ധുവിന്‍റെയും മകൾ അഞ്ജനയാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി മുറിയിൽനിന്ന് അനക്കം കേൾക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി ചവിട്ടിത്തുറന്ന് അഞ്ജനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബി.എസ്.സി ഫിസിക്കൽ അസിസ്റ്റൻറ് കോഴ്സ് പൂർത്തിയാക്കിയതിന് പിന്നാലെ യു.കെയിൽ ഉപരിപഠനത്തിനായി ശ്രമിച്ചുവരികയായിരുന്നു അഞ്ജന. കൃത്യസമയത്ത് വിസ ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു അഞ്ജ​നയെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.

Tags:    
News Summary - Thiruvananthapuram Woman Found Dead at Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.