തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്താൻ െചലവ് ചുരുക്കുന്നതിന് 15 ഇന ന ിര്‍ദേശങ്ങള്‍ മുന്നോട്ടുെവച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഭരണ പരിഷ്കാര കമീഷന് പിരിച്ചുവിടുക, അധികമായി അനുവദിച്ച കാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക, മുഖ്യമന്ത്രിയുടെ വന്‍ സാമ്പത്തിക ബാ ധ്യത ഉണ്ടാക്കുന്ന ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ പ്രതിഫലമില്ലാത്ത തസ്തികകളില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്യുക അടക്കമുള്ളവയാണ് മുന്നോട്ടുെവച്ചത്.
മറ്റ് നിർദേശങ്ങൾ:
പവന്ഹാന്സില്നിന്ന് മാസവാടകക്കെടുത്ത ഹെലികോപ്ടര്‍ സര്‍വിസ് അവസാനിപ്പിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ ദിവസ വാടകക്കെടുക്കാം.
നവോത്ഥാന സമുച്ചയം നിര്‍മിക്കാന്‍ അനുവദിച്ച 700 കോടി കോവിഡ് ഫണ്ടിലേക്ക് മാറ്റുക.
അത്യാവശ്യ ഘട്ടങ്ങളിലൊഴികെ കെല്‍ട്രോണ്‍, സിഡ്കോ, മറ്റ് അക്രഡിറ്റഡ് ഏജന്‍സികള്‍ വഴി നല്കുന്ന പുറംകരാറുകള്‍ ഒഴിവാക്കുക. 20 ശതമാനം വരെ അധികമായി നല്കുന്ന കൺസൾട്ടൻസി ഫീസ് ഒഴിവാക്കാം.
കേസ് നടത്തിപ്പിനായി വന്‍തുക നല്കി സുപ്രീംകോടതി അഭിഭാഷകരെ വരുത്തുന്നത് അവസാനിപ്പിക്കുക. പകരം സംസ്ഥാനെത്ത പ്രഗല്ഭരെ ഉപയോഗിക്കുക.
സര്‍ക്കാര്‍ ആഘോഷം, അനാവശ്യമായ പണെചലവ് വരുന്ന സമ്മേളനങ്ങൾ, സെമിനാറുകള്‍ എന്നിവ നിര്‍ത്തുക.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അത്യന്താപേക്ഷിതമല്ലാത്ത വിദേശയാത്ര ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെ ആഭ്യന്തരയാത്രക്കും നിയന്ത്രണം.
പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടത്തില്‍ വാടകക്കെടുക്കുക.
വന്‍ ശമ്പളത്തില്‍ കിഫ്ബിയില്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറക്കണം. അനാവശ്യ തസ്തികകള്‍ നിര്‍ത്തണം. 12 കോടി െചലവില്‍ നടക്കുന്ന കിഫ്ബി ബോധവത്കരണ പരിപാടി നിര്‍ത്തണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലയിലും നടക്കുന്ന ധൂര്‍ത്തും അനാവശ്യ മോടിപിടിപ്പിക്കലും അവസാനിപ്പിക്കുക.
മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്, സമൂഹമാധ്യമ പരിപാലനത്തിന് നല്കിയ 4.32 കോടിയുടെ പുറംകരാര്‍ റദ്ദാക്കി ചുമതല പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഏൽപിക്കണം
കാലാവധി കഴിഞ്ഞും പ്രവര്‍ത്തിക്കുന്ന എല്ലാ കമീഷനുകളും പിരിച്ചുവിടണം.
അനാവശ്യമായ ഓഫിസ് മോടിപിടിപ്പിക്കല്‍, വാങ്ങലുകള്‍ എന്നിവ ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.