തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തിൽ കണ്ടത് രാഷ്ട്രീയ കുതിരക്കച്ചവടമെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. ജില്ല പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എം അംഗം വിജയിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം മാണിയോട് ഒരു വിട്ടുവീഴ്ചക്കുമില്ല. അദ്ദേഹം നടത്തിയത് രാഷ്ട്രീയ വഞ്ചനയാണ്. സി.പി.എം സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണിത്. ജില്ലാ പഞ്ചായത്തിലുണ്ടായത് എല്ലാ ധാരണക്കുമെതിരായ കാലുമാറ്റവും അവസരവാദപരമായ നിലപാടുമാണ്. രാഷ്ട്രീയ സദാചാരത്തിന് ചേരാത്ത നടപടിയാണിത്.
കോൺഗ്രസ് പ്രവർത്തകർ ഇത് ഒരിക്കലും അംഗീകരിക്കില്ല. ജനാധിപത്യ കേരളം കെ.എം മാണിയുടെ നിലപാടിനെതിരെ പ്രതികരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.