മുഖ്യമന്ത്രി പോകാതിരുന്നത് കുറ്റബോധം കൊണ്ട് -ചെന്നിത്തല

തിരുവനന്തപുരം: കാസര്‍കോട്ട്​ എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. സി.ബി.ഐയെ അന്വേഷണം ഏൽപിച്ചാല്‍ പിന്നെ കേരള പൊലീസിനെ പിരിച്ചുവിടണമല്ലോ​െയന്ന സി.പി.എം സെക്രട്ടറി കോടിയേരിയുടെ സംശയം ശരിയാണ്.

ഡി.ജി.പിയുടെ സ്ഥാനത്ത് ആ റോബോട്ടിനെ ​െവച്ചാല്‍ ഇതിനെക്കാള്‍ നന്നായി കുറ്റകൃത്യം കണ്ടുപിടിക്കാനാവും. ആഭ്യന്തര വകുപ്പ് പിണറായി വിജയനില്‍ ഇരിക്കുന്നിടത്തോളം യഥാര്‍ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ramesh chennithala congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.