Posted On
date_range Updated On
date_range മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ചെന്നിത്തല
ന്യൂഡൽഹി: മന്ത്രിയെ പുറത്താക്കണമെന്ന ഗവർണറുടെ നിർദേശം അംഗീകരിക്കേണ്ട ബാധ്യത സർക്കാറിനില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മന്ത്രി രാജി വെക്കണമെന്നോ പുറത്താക്കണമെന്നോ പറയാൻ ഗവർണർക്ക് അധികാരമില്ല. ഗവർണറെ വിമർശിക്കുന്നതിൽ മന്ത്രിമാർ സൂക്ഷ്മത പാലിക്കണം. വിമർശിക്കാനുള്ള അവകാശത്തിന് പരിധിയുണ്ട്. ഈ വിഷയത്തിൽ പരിധി ലംഘിച്ചോ എന്നറിയില്ല. പക്ഷേ, പുറത്താക്കണമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.