രാജൻ കോട്ടപുറം നിര്യാതനായി

കൊടുങ്ങല്ലൂർ: പ്രമുഖ ബാലസാഹിത്യകാരനും സാംസ്ക്കാരിക പ്രവർത്തകനും,പ്രഭാഷകനുമായ രാജൻ കോട്ടപുറം(ഇന്ദുചൂഡൻ) നിര്യാതനായി.62 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 9.10 മണിയോടെയായിരുന്നു അന്ത്യം. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശിയും സെയിൽടാക്സ് റിട്ട. ഉദ്യോഗസ്ഥനുമാണ്. ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചീട്ടുണ്ട്. എൻ.ബി.എസ്. പ്രസിദ്ധീകരിച്ച ‘ഭാരത പുത്രൻ മുഹമ്മദ് അബ്ദുറഹിമാൻ’ ആണ് ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം. അര ഡസനിലേറെ പുരസ്ക്കാരങ്ങൾ നേടിയീട്ടുണ്ട്. സാമുഹ്യ-സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. കേരള ഇലക്ട്രിസിററി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ തൃശൂർ ജില്ലാ പ്രസിഡൻറ് കെ.എ.രാമൻ സഹോദരനാണ്. ഭാര്യ: സുമാദേവി, മക്കൾ: രചന, ആതിര, വിഷ്ണുരാജ്.

Tags:    
News Summary - rajan kottappuram died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.