സംസ്ഥാനത്ത് മേയ്​ നാല്​ വരെ ഇടിയോട്​ കൂടിയ മഴ; അഞ്ച്​ ജില്ലകളിൽ​ മഞ്ഞ അലർട്ട്​

തിരുവനന്തപുരം: ​മേയ്​ നാല്​ വരെ സംസ്ഥാനത്ത്​ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട്​ കൂടിയ മഴക്കും 50 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ അഞ്ച്​ ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ​ അലർട്ട്​ പ്രഖ്യാപിച്ചു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ നാല്​ ജില്ലകളിലും മഞ്ഞ​ അലർട്ടുണ്ട്​. ഞായറാഴ്ച സംസ്ഥാന വ്യാപകമായി മഴ ലഭിച്ചിരുന്നു. വേനൽമഴയോടൊപ്പം പല സ്ഥലത്തും ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി.

അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ ​അതോറിറ്റി മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Rain with thunder till May 4; Yellow alert in five districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.