Posted On
date_range Updated On
date_range ഇവർ ഇസ്‍ലാം മതവിശ്വാസികളല്ല, ഇസ്ലാമിസ്റ്റ് തീവ്രവാദികൾ; ഉദയ്പൂർ കൊലപാതകത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ജയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ പ്രതികരണവുമായി യൂത്ത്കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഉദയ്പൂർ കൊലപാതകം നടത്തിയവർ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദികളാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഒരാളെ നിഷ്ഠുരം കൊല്ലുകയും അത് വലിയ അഭിമാനമെന്നോണം വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഭീകരവാദമാണ്. രാജസ്ഥാൻ പൊലീസിന്റെ പെട്ടന്നുള്ള ഇടപെടലിൽ പ്രതികളെ പിടിക്കാനായെങ്കിലും, ഇവരെ അധികകാലം തീറ്റിപോറ്റാതെ പരമാവധി ശിക്ഷ പെട്ടന്ന് തന്നെ നടപ്പിലാക്കാൻ രാജ്യത്തെ നിയമവ്യവസ്ഥക്ക് കഴിയണം.
ഇവരുടെ പുറകിലുള്ള സകലവരേയും, മറ്റുബന്ധങ്ങളും പുറത്ത് കൊണ്ടു വരണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.