മരണക്കെണിയൊരുക്കി ദേശീയപാത: ഒറ്റദിവസം തൃ​ശൂ​രി​ൽ മ​രി​ച്ച​ത് 11 പേ​ർ

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത 66 വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ​ത​ന്നെ ഉ​യ​ർ​ന്നു​കേ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വെ​ക്കു​ന്ന​താ​ണ് വെ​ള്ളി​യാ​ഴ്ച തൃ​ശൂ​ർ ക​യ്പ​മം​ഗ​ല​ത്തു​ണ്ടാ​യ ഞെ​ട്ടി​പ്പി​ക്കു​ന്ന ദു​ര​ന്ത​വാ​ർ​ത്ത. ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കു​മാ​ണ് അ​ർ​ധ​രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ലെ സ്പീ​ഡ് ട്രാ​ക്കി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത ഭീ​മ​ൻ ലോ​റി​യും വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന്റെ അ​മി​ത​വേ​ഗ​ത​യു​മാ​ണ് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത്. വേ​ണ്ട​ത്ര സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തേ മു​ത​ൽ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ക​യ്പ​മം​ഗ​ല​ത്തു​ണ്ടാ​യ എ​ട്ടു മ​ര​ണ​മ​ട​ക്കം വെ​ള്ളി​യാ​ഴ്ച മാ​ത്രം ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത​യി​ൽ പൊ​ലി​ഞ്ഞ​ത് 11 ജീ​വ​നാ​ണ്.

തൃ​ശൂ​രി​ൽ​ത​ന്നെ ക​യ്പ​മം​ഗ​ലം അ​പ​ക​ടം കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം ദേ​ശീ​യ​പാ​ത അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​ര​ണ​പ്പെ​ട്ടു. ഇ​തി​ൽ ര​ണ്ടു മ​ര​ണം ക​യ്പ​മം​ഗ​ലം ഭാ​ഗ​ത്തു​ത​ന്നെ​യാ​ണ്. ദേ​ശീ​യ​പാ​ത 66 ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ പ​ഞ്ച​വ​ടി ആ​റാം​ക​ല്ലി​ൽ കാ​റി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പു​തു​വീ​ട്ടി​ൽ അ​സീ​സ് ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ക​യ്പ​മം​ഗ​ലം കൊ​പ്രാ​ക്ക​ള​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ കാ​റി​ടി​ച്ച് കാ​ൽ​ന​ട​ക്കാ​ര​നാ​യ രാ​ജേ​ഷ് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​ക​ലാ​ട് ഒ​റ്റ​യി​നി​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ബൂ​ബ​ക്ക​ർ എ​ന്ന യു​വാ​വും ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു. മ​ര​ണ​ക്കെ​ണി​യൊ​രു​ക്കു​ന്ന അ​പ​ക​ട​പാ​ത​യെ കു​റി​ച്ച് നി​ര​ന്ത​രം വാ​ർ​ത്ത​ക​ൾ വ​ന്നി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ട​ഭാ​വ​മി​ല്ല. നി​ർ​മാ​ണം ആ​രം​ഭി​ച്ച ശേ​ഷം ഇ​തി​ന​കം നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ് മ​ര​ണ​ത്തോ​ട് മ​ല്ലി​ട്ട് ക​ഴി​യു​ന്ന​വ​രും കു​റ​വ​ല്ല. ​വേ​ണ്ട​ത്ര ​സൈ​ൻ ബോ​ർ​ഡു​ക​ളോ അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​​ക​ളോ നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​ത്ത​താ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണം. ദേ​ശീ​യ​പാ​ത വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പ​ലി​യി​ട​ങ്ങ​ളി​ലും സൂ​ച​നാ ബോ​ർ​ഡു​ക​ളി​ല്ല. ഇ​ത് അ​മി​ത​വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണം വേ​ണ്ട​ത്ര​യി​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. നാ​ട്ടി​ക​യി​ലെ വ​ലി​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് പ​രി​ഹാ​രം ഉ​ണ്ടാ​ക്കും എ​ന്നൊ​ക്കെ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല എ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​ത്ര​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് മ​ന​സ്സി​ലാ​കു​ന്ന​ത്.

സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചതായി എൻ.എച്ച്.എ.ഐ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ ക​യ്പ​മം​ഗ​ല​ത്ത്​ എ​ട്ടു​പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത്​ സ​മ​ഗ്ര സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും നേ​ര​ത്തേ​ത​ന്നെ സ്ഥാ​പി​ച്ചി​രു​ന്ന​താ​യി നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ൻ.​എ​ച്ച്.​എ.​ഐ) അ​റി​യി​ച്ചു. ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന സ്ഥ​ല​ത്തി​ന് 500 മീ​റ്റ​ർ, 250 മീ​റ്റ​ർ, 50 മീ​റ്റ​ർ മു​മ്പാ​യി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ ബാ​രി​ക്കേ​ഡു​ക​ൾ, ട്രാ​ഫി​ക് കോ​ണു​ക​ൾ, പ്ര​തി​ഫ​ല​ന അ​ട​യാ​ള​ങ്ങ​ൾ, നി​ർ​മാ​ണ മേ​ഖ​ല​ക്ക് സ​മീ​പം തി​ള​ങ്ങു​ന്ന മു​ന്ന​റി​യി​പ്പ് ലൈ​റ്റു​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പ് വാ​ഹ​നം അ​മി​ത വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച​താ​യും അ​തി​വേ​ഗ ഗ​താ​ഗ​ത​ത്തി​നു​ള്ള പാ​ത​യി​ൽ ട്ര​ക്ക് അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത​താ​യും പ്രാ​ഥ​മി​ക സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. പൊ​ലീ​സി​ൽ​നി​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ൻ.​എ​ച്ച്.​എ.​ഐ പ്രോ​ജ​ക്ട് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ധി​ക സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും കൂ​ടു​ത​ൽ ശ​ക്ത​മാ​യ ബാ​രി​ക്കേ​ഡി​ങ്​ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണ​വും ഇ​ത​ലേ​ക്ക് ന​യി​ച്ച മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പൊ​ലീ​സി​ന്റെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും എ​ൻ.​എ​ച്ച്.​എ.​ഐ വാ​ർ​ത്ത​കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​പ​ക​ട​ങ്ങ​ളി​ലും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​തീ​വ ആ​ശ​ങ്ക അ​റി​യി​ച്ചു. വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി എ​ൻ.​എ​ച്ച്.​എ.​ഐ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും. പൊ​തു​സു​ര​ക്ഷ​ക്കാ​യി​രി​ക്ക​ണം എ​പ്പോ​ഴും പ്ര​ഥ​മ പ​രി​ഗ​ണ​ന. സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത പ​ദ്ധ​തി​ക​ളി​ൽ സ​മ​ഗ്ര സു​ര​ക്ഷ അ​വ​ലോ​ക​ന​ത്തി​നും അ​ടി​യ​ന്ത​ര തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്കും ഉ​യ​ർ​ന്ന മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - accident threat in national high way 66

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.