ഓപറേഷന്‍ തൂഫാന്‍: രണ്ടാംഘട്ടം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ

കോ​ഴി​ക്കോ​ട്: പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഏ​റെ സ്വീ​കാ​ര്യ​ത ല​ഭി​ച്ച ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്റെ ര​ണ്ടാം​ഘ​ട്ടം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​മാ​സം 28 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പൊ​ലീ​സി​ന്റെ തൂ​ഫാ​ൻ സ്ട്രൈ​ക്കി​ന്റെ വാ​രി​യ​ർ വി​ജ​യം ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി 28ന് ​എ​ല്ലാം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ‘തൂ​ഫാ​ന്‍ ത​ദ്ദേ​ശ​ത​ല പ്ര​ഖ്യാ​പ​ന​വും തൂ​ഫാ​ന്‍ ക​മ്മി​റ്റി’ രൂ​പ​വ​ത്ക​ര​ണ​വും ന​ട​ക്കും.

1200 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും തൂ​ഫാ​ന്‍ പ​താ​ക ഉ​യ​ര്‍ത്തി​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക. ഇ​തി​ന്റെ ഭാ​ഗ​മാ​യി വാ​ര്‍ഡ് ത​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ‘തൂ​ഫാ​ന്‍ സ​മി​തി​ക​ള്‍’ രൂ​പ​വ​ത്ക​രി​ക്കും. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലും ഉ​ള്‍പ്പ​ടെ 1034 തൂ​ഫാ​ന്‍ സ​മി​തി​ക​ളാ​ണ് രൂ​പ​വ​ത്ക​രി​ക്കു​ക. സ്‌​പെ​ഷ​ല്‍ തൂ​ഫാ​ന്‍ ഗ്രാ​മ​സ​ഭ​ക​ളും രൂ​പ​വ​ത്ക​രി​ക്കും. എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി 21000 വാ​ര്‍ഡു​ക​ളി​ലാ​ണ് സ്‌​പെ​ഷ​ല്‍ തൂ​ഫാ​ന്‍ ഗ്രാ​മ​സ​ഭ​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. നോ​ഡ​ല്‍ തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും അ​വ​ര്‍ക്ക് ബാ​ഡ്ജ് വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും. പ​രി​ശോ​ധ​ന​ക​ള്‍ക്കും മ​റ്റു​മാ​യി എ​ല്ലാ വാ​ര്‍ഡു​ക​ളി​ലും ബീ​റ്റ് പൊ​ലീ​സ് ഉ​ണ്ടാ​കും.

ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ള്‍, കു​ടും​ബ​ശ്രീ, ആ​ശാ​വ​ര്‍ക്ക​ര്‍മാ​ര്‍, ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ള്‍, അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍, റ​സി​ഡ​ന്റ് അ​സോ​സി​യേ​ഷ​നു​ക​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം ഉ​റ​പ്പാ​ക്കു​ക​യും വാ​ര്‍ഡു​ത​ല ജാ​ഗ്ര​ത സ​മി​തി​ക​ളെ ഇ​തി​ന് പ്രാ​പ്ത​മാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ പ്ര​ത്യേ​ക പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും മോ​ര്‍ഫി​ങ് അ​ട​ക്ക​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ നേ​രി​ട്ട് തൊ​ടു​ന്ന, കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന വേ​ട്ട​യാ​ണ് ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ ന​ട​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​എം. ഷാ​ജി പ​റ​ഞ്ഞു. തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്റ​റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ഭേ​ദ​ഗ​തി​ക​ൾ ഉ​ട​ൻ കൊ​ണ്ടു​വ​രും. എ​ല്ലാ സ്കൂ​ളു​ക​ളി​ലും സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ എം.​കെ. രാ​ഘ​വ​ന്‍ എം.​പി, ഉ​ത്ത​ര​മേ​ഖ​ലാ ഐ.​ജി പു​ട്ട​വി​ല​മാ​ദി​ത്യ, ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി.​ഐ.​ജി കെ. ​കാ​ര്‍ത്തി​ക്, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ എ.​പി. ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Operation Toofan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.