Posted On
date_range Updated On
date_range രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ
ന്യൂഡൽഹി: കാട്ടാന ആക്രമണത്തിൽ ഇക്കോ ടൂറിസം ജീവനക്കാരൻ മരിച്ച പശ്ചാത്തലത്തിൽ വയനാട് എം.പി കൂടിയായ രാഹുൽ ഗാന്ധി ഞായറാഴ്ച വയനാട് സന്ദർശിക്കും. ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ച് വാരാണസിയിൽനിന്ന് പ്രത്യേക വിമാനത്തിൽ തിരിച്ച അദ്ദേഹം, ശനിയാഴ്ച രാത്രി എട്ടിന് കണ്ണൂർ വിമാനത്താവളത്തിൽ എത്തി. വെള്ളിയാംപറമ്പിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് രാത്രി താമസം. ഞായറാഴ്ച പുലർച്ച അഞ്ചോടെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.