ലൈഫ് ഭവനത്തിന് പലയിടത്തും ലൈഫില്ല: അന്വേഷണം ആലോചനയിലെന്ന് മന്ത്രി കെ.എം ഷാജി

തിരുവനന്തപുരം: ലൈഫ് ഭവന നിർമാണത്തിൽ വ്യാപകമായ ക്രമക്കേടും പലയിടത്തും താമസിക്കാൻ കഴിയാത്ത സാഹചര്യവും വന്നിരിക്കുകയാണെന്നും, അശാസ്ത്രീയ നിർമാണത്തിൽ അന്വേഷണം ആലോചനയിലാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ഭവന സമുച്ചയങ്ങളെല്ലാം താമസയോഗ്യമല്ലാതാവുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് മുഹമ്മദ്‌ ഷിയാസ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം തുടരുകയാണെന്നും മന്ത്രി മറുപടി നൽകി. മുണ്ടംവേലി ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസം പരിഗണനയിലാണെന്ന് കെ.എം. ഷാജി നിയമസഭയെ അറിയിച്ചു.

ഒന്നും രണ്ടും പിണറായി സർക്കാരുകൾ അഭിമാന പദ്ധതിയായി കൊണ്ടുവന്നതാണ് ലൈഫ് മിഷൻ. 5 ലക്ഷത്തിലധികം ഭവന നിർമാണം പൂർത്തിയാക്കി. എന്നാൽ നിർമാണത്തിൽ വ്യാപകമായ ക്രമക്കേടും പലയിടത്തും താമസിക്കാൻ കഴിയാത്ത സാഹചര്യവും വന്നതോടെയാണ് അന്വേഷണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

Tags:    
News Summary - Life: Minister K M Shaji says investigation is under consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.