Posted On
date_range Updated On
date_range നവരാത്രി: സംസ്ഥാനത്ത് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു; ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.
എല്ലാ സർക്കാർ അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ചത്തെ അവധി ബാധകമാണ്.
നിലവിൽ ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി അവധിയും 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. 18 ഞായറാഴ്ച പൊതു അവധിയും. 19 തിങ്കളാഴ്ച അവധി കൂടിയായതോടെ തുടർച്ചയായി നാലുദിവസമാണ് വിദ്യാലയങ്ങൾക്കടക്കം അവധി ലഭിക്കുക. കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ അവധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.