ചി​ല പേ​രു​ക​ൾ ന​മ്മ​ൾ പ​ഠി​ക്കു​ന്ന​ത​ല്ല. അ​വ നാ​മ​റി​യാ​തെ ന​മ്മോ​ടൊ​പ്പം വ​ള​രു​ന്ന​താ​ണ്. ചു​ണ്ടു​ക​ൾ എ​ന്തി​നാ​ണെ​ന്ന് പോ​ലും അ​റി​യാ​ത്ത പ്രാ​യ​ത്തി​ൽ, ഒ​രു ബാ​ല്യ​കാ​ല സ​ന്ധ്യ​യു​ടെ ശ​ബ്ദ​മാ​യി അ​വ ന​മ്മ​ളി​ലേ​ക്ക് ക​ട​ന്നു​വ​രും. ബാ​ല്യ​വും കൗ​മാ​ര​വും പി​ന്നി​ടു​മ്പോ​ഴാ​ണ് അ​വ​യു​ടെ അ​ർ​ഥം നാം ​ശ​രി​ക്കും തി​രി​ച്ച​റി​യു​ക. എ​ന്റെ ബാ​ല്യ​ത്തി​ൽ പി​താ​വി​ന് ഒ​രു കാ​സ​റ്റ് ഷെ​ൽ​ഫ് ഉ​ണ്ടാ​യി​രു​ന്നു. എ​ഴു​പ​തു​ക​ളു​ടെ മ​ധ്യം. ഞാ​ൻ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ, ആ ​ഷെ​ൽ​ഫ് ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലെ ചെ​റി​യൊ​രു സം​ഗീ​ത​ലോ​ക​മാ​യി​രു​ന്നു. സ​ന്ധ്യ​യാ​യാ​ൽ പി​താ​വ് ടേ​പ്പ് റെ​ക്കോ​ഡ​ർ ഓ​ണാ​ക്കും. വീ​ട്ടി​ലാ​കെ ഒ​രു പു​തി​യ പ്ര​തീ​തി. മു​റി​ക​ളി​ലേ​ക്ക് ഒ​രു പു​തി​യ ഭാ​വ​വും ഊ​ർ​ജ​വു​മാ​യി സം​ഗീ​തം പ​ട​രും.

ആ ​ശേ​ഖ​ര​ത്തി​ലെ ചി​ല കാ​സ​റ്റു​ക​ൾ ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ​വ​യാ​യി​രു​ന്നു. പി​താ​വി​ന്റെ സു​ഹൃ​ത്ത് പി.​എ​സ്.​എ. സ​ലീം അ​യ​ച്ച​വ. ഇ​ട​ക്കി​ടെ അ​ദ്ദേ​ഹം ഹി​ന്ദി കാ​സ​റ്റു​ക​ൾ അ​യ​ക്കും. അ​ത് വീ​ട്ടി​ൽ ഒ​രു ചെ​റി​യ ആ​ഘോ​ഷം ത​ന്നെ​യാ​യി​രു​ന്നു. ആ ​പാ​ട്ടു​ക​ൾ കേ​ൾ​ക്കാ​ൻ അ​യ​ൽ​ക്കാ​രും ഒ​ത്തു​കൂ​ടും. “ഇ​ത് ദു​ബൈ​യി​ലു​ള്ള സ​ലീം അ​യ​ച്ച കാ​സ​റ്റി​ൽ നി​ന്നു​ള്ള​താ…” ആ​രെ​ങ്കി​ലും ആ​ദ​ര​വോ​ടെ പ​റ​യും. ഹി​ന്ദി പാ​ട്ടു​ക​ളു​ടെ വാ​ക്കു​ക​ൾ എ​നി​ക്ക് മ​ന​സ്സി​ലാ​കു​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും, അ​വ വീ​ട്ടി​ലു​ട​നീ​ളം ഒ​ഴു​കി. അ​ർ​ഥം അ​റി​യാ​തെ​യും അ​വ ഞ​ങ്ങ​ളു​ടേ​താ​യി. ല​താ മം​ഗേ​ഷ്‌​ക​ർ, മു​ഹ​മ്മ​ദ് റ​ഫി, കി​ഷോ​ർ കു​മാ​ർ, ആ​ശാ ഭോ​സ്‌​ലെ... അ​വ​രു​ടെ ശ​ബ്ദം വീ​ട്ടി​ൽ നി​റ​ഞ്ഞു​നി​ന്നു. അ​വ​രു​ടെ പാ​ട്ടു​ക​ൾ അ​ർ​ഥ​മാ​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. കേ​ൾ​ക്കു​ന്ന​ത് ത​ന്നെ ധാ​രാ​ളം. ആ ​സ​ന്ധ്യ​ക​ൾ, ഞാ​ൻ അ​റി​യാ​തെ, ഒ​രു പ​ഠ​ന​മാ​യി​രു​ന്നു. സം​ഗീ​ത​ശാ​സ്ത്ര​ത്തി​ലോ സി​നി​മ ച​രി​ത്ര​ത്തി​ലോ അ​ല്ല, സം​ഗീ​തം ഒ​രു വീ​ടി​നെ എ​ങ്ങ​നെ ഉ​ള്ളി​ൽ നി​ന്ന് വ​ലു​താ​ക്കും എ​ന്ന പ​ഠ​നം. കാ​ലം ക​ഴി​ഞ്ഞ​പ്പോ​ൾ, ആ​ശാ ഭോ​സ്‌​ലെ​യു​ടെ പാ​ട്ടു​ക​ൾ ആ ​സ​ന്ധ്യ​ക​ളി​ൽ കൂ​ടു​ത​ൽ നി​റ​ഞ്ഞു. മി​ക്ക ബാ​ല്യ​സ്മ​ര​ണ​ക​ളെ​പ്പോ​ലെ അ​ത് മാ​ഞ്ഞി​ല്ല. അ​വ​രു​ടെ പാ​ട്ടു​ക​ൾ ഇ​ന്നും ഉ​ള്ളി​ൽ കേ​ൾ​ക്കാം: “യേ ​രാ​തേം യേ ​മൗ​സം…”, “അ​ഭി ന ​ജാ​വോ ഛോഡ് ​ക​ർ…”, “ദം ​മാ​രോ ദം…”, “​പി​യ തൂ ​അ​ബ് തോ ​ആ​ജ…”, “ഓ ​ഹ​സീ​നാ സു​ൽ​ഫോ​ൻ വാ​ലി…”, “ചു​രാ ലി​യേ ഹൈ ​തും​നേ…” ഇ​വ വെ​റും പാ​ട്ടു​ക​ള​ല്ല. ഓ​രോ​ന്നും ഓ​രോ കാ​ല​ഘ​ട്ട​ത്തി​ന്റെ വി​കാ​ര​മാ​ണ്.

ഏ​തു പാ​ട്ടും രീ​തി​യും കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​താ​യി​രു​ന്നു ആ​ശാ ഭോ​സ്‌​ലെ​യു​ടെ ശ​ക്തി. ഒ​രു പാ​ട്ടി​ൽ അ​വ​ർ കു​സൃ​തി​യോ​ടെ, ചൂ​ടോ​ടെ പാ​ടും. അ​ടു​ത്ത നി​മി​ഷം ത​ന്നെ അ​ത് ആ​ഴ​ത്തി​ലു​ള്ള വേ​ദ​ന​യി​ലേ​ക്ക് മാ​റും. ഉ​മ്രാ​വോ ജാ​ൻ (1981) എ​ന്ന ചി​ത്ര​ത്തി​ലെ ഗ​സ​ലു​ക​ൾ “ഇ​ൻ ആ​ഖോം കി ​മ​സ്തി”, “ദി​ൽ ചീ​സ് ക്യ ​ഹൈ”, “ജു​സ്ത​ജൂ ജി​സ്‌​കി ഥി” ​അ​വ​രു​ടെ ശ​ബ്ദ​ത്തി​ന്റെ മ​റ്റൊ​രു ലോ​കം തു​റ​ന്നു കാ​ട്ടി. ആ ​ഗാ​ന​ങ്ങ​ൾ പ്ര​ക​ട​ന​ങ്ങ​ളെ​ക്കാ​ൾ ഒ​രു ഉ​ള്ള​റ ശ​ബ്ദ​മാ​യി​രു​ന്നു.

അ​വ​രു​ടെ വ്യ​ക്തി​ജീ​വി​തം എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ചെ​റു​പ്പ​ത്തി​ലെടുത്ത തീ​രു​മാ​ന​ങ്ങ​ൾ, ത​ക​ർ​ന്ന ദാ​മ്പ​ത്യം, മൂ​ന്ന് മ​ക്ക​ളു​മാ​യി വീ​ണ്ടും ആ​രം​ഭം... എ​ല്ലാം അ​വ​ർ നി​ശ്ശ​ബ്ദ​മാ​യി ത​ര​ണം ചെ​യ്തു. പ​ക്ഷെ അ​വ​യെ​ക്കു​റി​ച്ച് അ​വ​ർ അ​ധി​കം പ​റ​ഞ്ഞി​ല്ല. അ​വ​ർ പാ​ടി. ആ ​പാ​ട്ടു​ക​ൾ എ​ല്ലാം പ​റ​ഞ്ഞു.

റ​ഫി, കി​ഷോ​ർ, ല​ത അ​വ​രു​ടെ പി​ന്നാ​ലെ ഇ​പ്പോ​ൾ ആ​ശ​യും വി​ട​പ​റ​ഞ്ഞി​രി​ക്കു​ന്നു. ഒ​രു കാ​ല​ഘ​ട്ട​ത്തെ നി​ർ​വ​ചി​ച്ച നാ​ല് പ്ര​തി​ഭ​ക​ൾ. ചി​ല ന​ഷ്ട​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​ണ്. നാം ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മു​മ്പേ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ ന​ഷ്ടം. അ​വ​ർ പോ​കു​മ്പോ​ൾ, ഒ​രു ശ​ബ്ദം മാ​ത്ര​മ​ല്ല ന​ഷ്ട​മാ​കു​ന്ന​ത്; ഒ​രു സ​ന്ധ്യ. ഒ​രു വീ​ട്. ഒ​രു കാ​സ​റ്റ് ഷെ​ൽ​ഫ്. കൂ​ട്ടം കൂ​ടി പാ​ട്ട് കേ​ൾ​ക്കു​ന്ന അ​യ​ൽ​ക്കാ​ർ. ആ ​സ​ന്ധ്യ​ക​ളി​ൽ ഞാ​ൻ എ​ന്തോ സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഹി​ന്ദി ഭാ​ഷ​യോ​ടു​ള്ള അ​ന്യ​മാ​യ പ്ര​ണ​യം അ​ന്ന് ഉ​ള്ളി​ൽ പി​റ​ക്കു​ക​യാ​യി​രു​ന്നു. ആ​ശാ ഭോ​സ്‌​ലെ​യും മു​ഹ​മ്മ​ദ് റ​ഫി​യും ചേ​ർ​ന്നാ​ണ് ആ ​പ്ര​ണ​യം എ​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. മി​ക​ച്ച ദാ​ന​ങ്ങ​ൾ അ​ങ്ങ​നെ ത​ന്നെ​യാ​ണ് ന​മ്മി​ലേ​ക്ക് വ​രു​ന്ന​ത്.

ആ​ശാ​ജി, അ​ഭി ന ​ജാ​വോ ഛോഡ് ​ക​ർ ദി​ൽ അ​ഭി ഭ​രാ ന​ഹീ​ൻ.

(ഇ​പ്പോൾ വിട്ട് പോ​ക​രു​തേ… ഹൃ​ദ​യം ഇ​നി​യും നി​റ​ഞ്ഞി​ട്ടി​ല്ല).

Tags:    
News Summary - Four geniuses who defined the era

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.