മലപ്പുറം: മുന്നാക്ക വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സാമ്പ ത്തിക സംവരണം ഏർപ്പെടുത്താൻ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിനെ എതിർത്ത മുസ്ലിം ലീഗ് നിലപാടിന് വ്യാപക പിന്തുണ.
ബിൽ പാസായെങ്കിലും അണ്ണാ ഡി.എം.കെയും മുസ്ലിംലീ ഗും എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും മാത്രമാണ് എതിർത്തത്. ലീഗ് അംഗങ്ങളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും ഉവൈസിക്കൊപ്പം ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. കോൺഗ്രസ് നിലപാടിൽനിന്ന് വ്യത്യസ്ത സമീപനമെടുത്ത ലീഗ് അംഗങ്ങളെ പ്രശംസിച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്തെത്തി.
വിവിധ ദലിത് സംഘടനകളും കൂട്ടായ്മകളും ലീഗ് നിലപാടിനെ പിന്തുണച്ചു. പിന്നാക്കജനതക്കായി സംസാരിക്കാൻ മൂന്ന് മുസ്ലിം അംഗങ്ങൾ മാത്രമാണുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാണിച്ചും സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും നിലപാടുകളെ വിമർശിച്ചും സാമൂഹികമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചു. മുത്തലാഖ് ബില്ലിൽ വോെട്ടടുപ്പ് നടന്നപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലെത്താതിരുന്നത് ലീഗിന് വലിയ തിരിച്ചടിയായിരുന്നു.
നടപടി ന്യായീകരിക്കാനാവാതെ പാർട്ടി പ്രതിരോധത്തിലായിരിക്കെയാണ് സംവരണ ബിൽ വോെട്ടടുപ്പ് വന്നത്. ബില്ലിനെ എതിർത്തതോടെ മുത്തലാഖ് വിഷയത്തിലുണ്ടായ ക്ഷീണം പരിധിവരെ മാറ്റിയെടുക്കാൻ സാധിച്ചെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം. മുത്തലാഖ് വിഷയത്തിൽ വിമർശിച്ച അനുഭാവികളും അണികളും സംവരണ ബില്ലിനെ എതിർത്ത കുഞ്ഞാലിക്കുട്ടിയെയും ഇ.ടിയെയും പുകഴ്ത്തി പോസ്റ്റുകളുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.