Posted On
date_range Updated On
date_range വാഗ്ദാനം പാലിച്ചു, ആശാവർക്കർമാർക്ക് 2000 രൂപ അലവൻസ് അനുവദിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭ
പാലക്കാട്: ആശാവർക്കർമാർക്ക് 2000 രൂപ അലവൻസ് നൽകാൻ തീരുമാനിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭ. യു.ഡി.എഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂര്‍- തത്തമംഗലം നഗരസഭയിലാണ് തീരുമാനമുണ്ടായത്. തീരുമാനം. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനത്തെ എല്ലാവരും അംഗീകരിക്കുകയായിരുന്നു. എല്‍.ഡി.എഫ് അംഗങ്ങളും തീരുമാനത്തെ പിന്തുണച്ചു.
ഇതിനുവേണ്ട തുക തനത് ഫണ്ടില്‍ നിന്ന് വകയിരുത്തും. തീരുമാനത്തില്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി ചിറ്റൂർ -തത്തമംഗലം നഗരസഭ അധികൃതർ അപേക്ഷ നല്‍കിയിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപയുടെ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.