സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യാഴാഴ്ച അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്തുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.

രാവിലെ ഒമ്പതിനാണ് അവതരണം. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം, പങ്കാളിത്ത പെൻഷന് പകരമുള്ള പുതിയ ‘അഷ്വേർഡ് പെൻഷൻ’ പദ്ധതി എന്നിവയിൽ അനുകൂല തീരുമാനം ഉണ്ടായേക്കും. റബർ സബ്‌സിഡി വർധിപ്പിക്കുന്നതും കാർഷിക ഉൽപന്നങ്ങളുടെ തറവില ഉയർത്തുന്നതും പരിഗണനയിലാണ്.

കേന്ദ്ര വിഹിതത്തിലെ കുറവും കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, വരുമാന വർധനക്ക് പുതിയ നികുതി പരിഷ്കാരങ്ങൾ ഉണ്ടാകുമോ എന്നതും സംസ്ഥാനം ഉറ്റുനോക്കുന്നു. യാഥാർഥ്യബോധത്തോടെയുള്ളതും എന്നാൽ വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതുമായ ബജറ്റായിരിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.

Tags:    
News Summary - State Budget 2026 today; Popular announcements likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.