വിദേശത്തുനിന്ന്​ വരുന്നവർ​ ക്വാറൻറീന്​ ഇനി പണം നൽകണം 

തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്​ഥാനത്തേക്ക്​ വരുന്നവർ സർക്കാർ ഒരുക്കുന്ന ഏഴു ദിവസത്തെ ക്വാറൻറീനി​​െൻറ ചെലവ് ബുധനാഴ്​ച​ മുതൽ സ്വയം വഹിക്കണം. നിലവിൽ കഴിയുന്നവർക്ക് ഇത് ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നിലവിൽ സർക്കാർ ​െചലവിലായിരുന്നു. 

നിരക്ക് സർക്കാർ നിശ്ചയിക്കു​മെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജോലി പോലും നഷ്​ടപ്പെട്ട്​ മടങ്ങിയെത്തുന്നവർ എങ്ങനെ തുക അടക്കുമെന്ന ചോദ്യത്തിന്​ അവരും തുക വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാ ചെലവും സർക്കാറിന് താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ആഭ്യന്തര വിമാനത്തിലെത്തുന്നവരും ക്വാറൻറീൻ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  മറ്റു വഴിയില്ലാത്തതുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - quarantine in kerala is payment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.