കോഴിക്കോട്: പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദിന്. പി.വി. സാമിയെ പോലെ കോഴിക്കോട്ടുനിന്ന് വളരെ ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ച് കഠിനാധ്വാനത്തിലൂടെയും ഭാവനാപൂർണമായും തന്റെ മേഖലയെ വളർത്തിയുമാണ് വലിയ വിജയങ്ങളുണ്ടാക്കിയത് എന്ന് അവാർഡ് ജൂറി വിലയിരുത്തി. 14 രാജ്യങ്ങളിൽ മലബാർ ഗ്രൂപിന്റെ സാന്നിധ്യമുണ്ട്. വ്യവസായ രംഗത്തെയും സാമൂഹിക സേവനരംഗത്തെയും മികവ് മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പി.വി. സാമിയുടെ ചരമദിനമായ സെപ്റ്റംബർ ഒന്നിന് കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡ് സമ്മാനിക്കുമെന്ന് പി.വി. സാമി മെമ്മോറിയൽ മാനേജിങ് ട്രസ്റ്റി പി.വി. ചന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.