പി.വി അൻവർ എം.എൽ.എ നിയമസഭയിലെത്തിയത് അഞ്ച് ദിവസം മാത്രം, സമിതി യോഗങ്ങളിലൊന്നും പങ്കെടുത്തില്ല

തിരുവനന്തപുരം: നി​യ​മ​സ​ഭ​​ സ​മ്മേ​ള​നം പുരോ​ഗമിച്ചുകൊണ്ടിരിക്കെ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ അസാന്നിധ്യം വീണ്ടും ചർച്ചയാവുന്നു. 15ാം കേരള നിയമസഭ 29 ദിവസങ്ങൾ ചേർന്നപ്പോൾ പി.വി അൻവർ വെറും അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ബിസിനസ് ആവശ്യത്തിനായി വിദേശത്ത് പോയ എം.എൽ.എ രണ്ടാം സമ്മേളത്തിൽ എത്തിയിരുന്നില്ല.

ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവും ഉൾപ്പെടെ 29 ദിവസമാണ് ചേർന്നതെന്നും ഇതിൽ ആദ്യ സമ്മേളനത്തിന്റെ അഞ്ച് ദിവസം മാത്രമാണ് എം.എൽ.എ സഭയിൽ ഹാജരായതെന്നും വിവരാവകാശ രേഖയിൽ പറയുന്നു. നിയമസഭയുടെ കാലയളവിൽ പി.വി അൻവർ സഭയിൽ ഹാജരാകാതിരിക്കുവാൻ അവധി അപേക്ഷയും നൽകിയിട്ടില്ല. കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ നൽകിയ വിവരവകാശ ചോദ്യത്തിലാണ് നിയമസഭ സെക്രട്ടേറിയറ്റ് മറുപടി നൽകിയത്.

നിയമസഭയുടെ ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവിൽ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി എന്നീ നിയമസഭാ സമിതികളിൽ അംഗമാണ് പി.വി അൻവർ എം.എൽ.എ.ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി രണ്ട് യോഗങ്ങളും ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി മൂന്ന് യോഗങ്ങളും ഭഷ്യ സിവിൽ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി യോഗങ്ങളും ചേർന്നിരുന്നു. ഇതിൽ ഒരു യോഗത്തിലും പി.വി അൻവർ പങ്കെടുത്തിട്ടില്ല.

Tags:    
News Summary - PV Anwar MLA arrived in the Assembly for only five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.