Posted On
date_range Updated On
date_range പുതുപ്പള്ളിയിൽ ജെയ്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം നാളെ
തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽ.ഡി.എഫ് സ്ഥാനാർഥിയാവും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്ത് നടക്കും.
പുതുപള്ളിയിൽ ജെയ്ക് പോരിനിറങ്ങുന്നത് ഇത് മൂന്നാം തവണയാണ്. 2016ലും 2021ലും ആയിരുന്നു മത്സരം. 2016ൽ 27092 വേട്ടിനാണ് തോറ്റത്. 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറച്ചു.
പുതുപ്പള്ളി മണ്ഡലത്തിലെ മണർക്കാട് സ്വദേശിയാണ്. സിപിഎം ജില്ല കമ്മറ്റി അംഗം, ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.