ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ പബ്ലിക്​ പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: ബിഷപ്​ ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഢന കേസിൽ സ്​പെഷ്യൽ പബ്ലിക്​ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. അഡ്വ.ബി.ജി ഹരീന്ദ്രനാഥിനെയാണ് സ്​പെഷ്യൽ പബ്ലിക്​ പ്രോസിക്യൂട്ടറായി നിയമിക്കാൻ തീരുമാനിച്ചത്​. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന്​ മുഖ്യമന്ത്രിയുടെ ഓഫിസ്​ അറിയിച്ചു.

സ്​പെഷ്യൽ പബ്ലിക്​ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന്​ കേസിലെ അതിജീവിതയായ കന്യാസ്ത്രീ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ഹൈകോടതിയിൽ സ്​പെഷ്യൽ പബ്ലിക്​ പ്രോസിക്യൂട്ടറെ നിയമിക്കുന്ന രീതിയില്ലെന്നായിരുന്നു മന്ത്രി പി. രാജീവിന്‍റെ പ്രതികരണം​.

സ്​പെഷ്യൽ പബ്ലിക്​ പ്രോസിക്യൂട്ടർ ആവശ്യം അംഗീകരിക്കാത്തത്​ കഴിഞ്ഞ ദിവസം ചാനൽ അഭിമുഖത്തിൽ അതിജീവിത തുറന്നുപറഞ്ഞിരുന്നു. പിന്നാലെയാണ്​ മുഖ്യമന്ത്രി ഇതുസംബന്ധിച്ച്​ ഉത്തരവിട്ടത്​. മുൻ നിയമ സെക്രട്ടറി കൂടിയാണ് അഡ്വ.​ ഹരീന്ദ്രനാഥ്​. ​

Tags:    
News Summary - Public prosecutor appointed in Franco Mulakkal case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.