ആറ്റുകാൽ പൊങ്കാലക്കെത്തിയ ഭക്​തർ തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ നമസ്കാരത്തിന് അംഗശുദ്ധി വരുത്തുന്ന സ്ഥലത്തിന്​ സമീപം​ വി​​ശ്രമിക്കുന്നു  z വൈ.ആർ. വിപിൻ‌ദാസ്

തി​രു​വ​ന​ന്ത​പു​രം: പ​ര​കോ​ടി പ്രാ​ർ​ഥ​ന​ക​ൾ​ക്ക് പൊ​ങ്കാ​ല​പു​ണ്യ​ത്തി​ൽ പ​രി​സ​മാ​പ്തി​യാ​കു​മ്പോ​ൾ ആ​ത്മീ​യ നി​ർ​വൃ​തി​ക്കൊ​പ്പം ത​ല​സ്ഥാ​ന​ത്ത്​ നി​റ​ഞ്ഞു​തൂ​കി​യ​ത്​ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മ​നോ​ഹ​ര മാ​തൃ​ക​ക​ൾ കൂ​ടി​യാ​ണ്.പൊ​ങ്കാ​ല​ക്കെ​ത്തി​യ​വ​ർ​ക്ക്​ പ​ന്ത​ലൊ​രു​ക്കി പാ​ള​യം ജു​മാ​മ​സ്​​ജി​ദും വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ട്​ മ​ണ​ക്കാ​ട്​ വ​ലി​യ​പ​ള്ളി മു​സ്​​ലിം ജ​മാ​അ​​ത്തും കു​ടി​വെ​ള്ള​വും ത​ണ​ലു​മൊ​രു​ക്കി പാ​ള​യം സെ​ന്റ്​ ജോ​സ​ഫ്​​സ്​ ക​ത്തീ​​ഡ്ര​ലും തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന​പ്പോ​ൾ പി​റ​ന്ന​ത്​ സ്​​നേ​ഹ​ക്കാ​ഴ്​​ച​ക​ളു​ടെ കേ​ര​ള സ്​​റ്റോ​റി.തി​ള​ച്ചു​മ​റി​യു​ന്ന കും​ഭ​ച്ചൂ​ടി​ൽ അ​രി​യും നെ​യ്യും വെ​ള്ള​വും ശ​ർ​ക്ക​ര​യും പ്രാ​ർ​ഥ​ന​യി​ൽ കു​തി​ർ​ത്ത് നി​വേ​ദ്യ​മാ​യി നി​റ​ഞ്ഞ്​ തൂ​കി​യ​പ്പോ​ൾ ഊ​ഷ്മ​ള​മാ​യ സൗ​ഹാ​ർ​ദ നി​വേ​ദ്യ​ങ്ങ​ൾ മ​ന​സ്സു​ക​ളി​ൽ മാ​യാ​ത്ത അ​ട​യാ​ള​ങ്ങ​ളാ​യി. ഇ​തെ​ല്ലാം നേ​രി​ൽ​ക​ണ്ട ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​​​ലേ​ക്ക​ർ ‘‘ഇ​താ​ണ്​ യാ​ഥാ​ർ​ഥ കേ​ര​ള സ്​​റ്റോ​റി’’ എ​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ എ​ത്തി​യ​വ​ർ​ക്ക്​ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ പാ​ള​യം ജു​മാ​മ​സ്​​ജി​ൽ ഒ​രു​ക്കി​യ​ത്. പ​തി​വാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ള ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഇ​ത്ത​വ​ണ ഇ​ഫ്താ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യ​തി​നാ​ൽ,​ പൊ​ങ്കാ​ല​ക്കെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക​പ​ന്ത​ൽ ഒ​രു​ക്കി. നി​ര​വ​ധി ഭ​ക്​​ത​ർ ഇ​വി​ടെ​യാ​ണ്​ വി​​ശ്ര​മി​ച്ച​ത്. നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ള​ട​ക്കം ഇ​വ​ർ​ക്കും ല​ഭ്യ​മാ​ക്കി. കു​ടി​വെ​ള്ള​വും ശു​ചി​മു​റി സൗ​ക​ര്യ​വും ചാ​യ​യു​​മെ​ല്ലാം ഇ​വി​ടെ പ​തി​വു​പോ​ലെ സ​ജ്ജം. റ​മ​ദാ​ന്‍റെ സ​ഹാ​നു​ഭൂ​തി സ​ഹോ​ദ​ര സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ കൂ​ടി അ​നു​ഭ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​കൂ​ടി​യാ​ണ്​ പൊ​ങ്കാ​ല​​ക്ക്​ സൗ​ക​ര്യം ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും പാ​ള​യം ഇ​മാം ഡോ. ​വി.​പി. സു​ഹൈ​ബ്​ ​മൗ​ല​വി വ്യ​ക്​​ത​മാ​ക്കി.‘‘എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വ​ർ ഒ​രു​ക്കി​ത്ത​രും, ഒ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല. എ​ല്ലാ​ത​വ​ണ​യും അ​ടു​ത്ത​കൊ​ല്ലം കാ​ണാ​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പി​രി​യു​ന്ന​ത്. അ​ങ്ങ​നെ 19 വ​ർ​ഷ​മാ​യി...’’. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി എ​ഴു​മ​റ്റൂ​രി​ൽ​നി​ന്ന്​ 19 വ​ർ​ഷ​മാ​യി എ​ത്തു​ന്ന വീ​ട്ട​മ്മ​യു​ടെ വാ​ക്കു​ക​ൾ.

മ​ണ​ക്കാ​ട്​ വ​ലി​യ​പ​ള്ളി​യി​ൽ ഭ​ക്​​ത​ർ​ക്ക് ​രാ​ത്രി ത​ങ്ങാ​നു​ള്ള സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​രു​ന്നു. പൊ​ങ്കാ​ല ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി​ പ​ള്ളി അ​ങ്ക​ണ​ത്തെ​യാ​ണ് ഇ​വ​ർ ആ​ശ്ര​യി​ച്ച​ത്. ക​ഞ്ഞി​യ​ട​ക്കം നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളും കു​ടി​വെ​ള്ള​വും ഇ​വ​ർ​ക്കെ​ല്ലാം ല​ഭ്യ​മാ​ക്കി. പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ പ​ള്ളി​യോ​ട്​ ചേ​ർ​ന്ന വ​ലി​യ ഗ്രൗ​ണ്ട്​ നേ​ര​ത്തേ​ത​ന്നെ കാ​ടു​വെ​ട്ടി വൃ​ത്തി​യാ​ക്കി​യി​രു​ന്നു.പാ​ള​യം സെ​ന്റ്​ ജോ​സ​ഫ്​​സ്​ ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ 11നു​ള്ള ദി​വ്യ​ബ​ലി ഒ​ഴി​വാ​ക്കി പൊ​ങ്കാ​ല​ക്കെ​ത്തു​ന്ന​വ​ർ​ക്ക്​ പ​ള്ളി തു​റ​ന്നു​ന​ൽ​കി. ​കു​ടി​വെ​ള്ള​ത്തി​ന് പു​റ​മെ ​2000 പാ​ക്ക​റ്റ്​ സം​ഭാ​രം​ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Kerala story of overflowing, friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.