കൊച്ചി: മഹാരാജാസ് കോളജ് വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് സത്യവിരുദ്ധമാണെന്നും അവകാശലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ തിങ്കളാഴ്ച നോട്ടീസ് നല്‍കുമെന്നും പി.ടി. തോമസ് എം.എല്‍.എ. നാലുമാസം മുമ്പ് കോളജിൽ നടത്തിയ മഹാരാജകീയം പൂർവ വിദ്യാർഥി സംഗമത്തിൽ കോളജുകളിൽ ക്രിമിനൽ പ്രവർത്തനം അനുവദിക്കില്ലെന്ന് മുഖ്യമന്തി പറഞ്ഞിരുന്നു.
എന്നാൽ, ഇത് പാഴ്വാക്കായി. മഹാരാജാസ് കോളജ് സാമൂഹികവിരുദ്ധരുടെ താവളമായി മാറി. രാത്രി ട്രാൻസ്ജൻഡറുകളുടെ വേഷം ധരിച്ച് ഹോസ്റ്റലിലെത്തുന്ന സംഘം കോളജിൽ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം നേവി പരീക്ഷ നടത്തിപ്പിനെത്തിയ ഉദ്യോഗസ്ഥെൻറ കാർ തകർത്തു. കലക്ടർ ഇടെപട്ടാണ് പ്രശ്നം പരിഹരിച്ചത്. കാമ്പസിൽ 17 ലക്ഷം രൂപ മുടക്കി നടത്തുന്ന സൗന്ദര്യവത്കരണത്തിനെത്തിച്ച ഒന്നര ലക്ഷം രൂപയുടെ ടൈൽസ് മൂന്നാഴ്ച മുമ്പ് നശിപ്പിച്ചു. പൊലീസിന് രേഖമൂലം പ്രിൻസിപ്പൽ പരാതി നൽകിെയങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.