പി.എസ്​.സിക്ക് തിരിച്ചടി: പ​രാ​തി​ക്കാ​ര​ന് മാർക്ക്​ലിസ്​റ്റ്​ നൽകാൻ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​​ത്ര​ണ ബോ​ർ​ഡി​ലെ​ വി​വാ​ദ നി​യ​മ​ന​ത്തി​ൽ പി.​എ​സ്.​സി​ക്ക് തി​രി​ച്ച​ടി. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കാ​തെ പൂ​ഴ്ത്തി​വെ​ക്കാ​ൻ ശ്ര​മി​ച്ച പ​രീ​ക്ഷാ​രേ​ഖ​ക​ൾ പ​രാ​തി​ക്കാ​ര​ന്​ കൈ​മാ​റാ​ൻ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്. ​കോ​ട​തി ന​ട​പ​ടി​യു​ടെ പേ​രി​ൽ രേ​ഖ​ക​ൾ കൈ​മാ​റാ​നാ​വി​ല്ലെ​ന്ന പി.​എ​സ്.​സി നി​ല​പാ​ട്​ ക​മീ​ഷ​ൻ ത​ള്ളി.

പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച മാ​ർ​ക്കു​ക​ള​ട​ക്കം പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​​പ്പെ​ട്ട രേ​ഖ​ക​ൾ ഏ​ഴു​ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്നും സ്​​റ്റേ​റ്റ്​ പ​ബ്ലി​ക്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണ​മെ​ന്നും വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ. ​സോ​ണി​ച്ച​ൻ പി. ​ജോ​സ​ഫ്​ ഉ​ത്ത​ര​വി​ട്ടു.

2025 ജൂ​ലൈ 10 മു​ത​ൽ പ​രാ​തി​ക്കാ​ര​ൻ വി​വ​രാ​വ​കാ​ശം വ​ഴി ന​ട​ത്തി​യ ശ്ര​മ​മാ​ണ്​ ഒ​രു​വ​ർ​ഷ​മ​ടു​ക്കു​മ്പോ​ൾ ഫ​ലം ക​ണ്ട​ത്. ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ ചീ​ഫ് ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ത​സ്തി​ക​യി​ലേ​ക്ക്​ പി.​എ​സ്.​സി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ മൂ​ന്നാം റാ​ങ്കു​കാ​ര​ൻ കെ. ​ശ്യാം കൃ​ഷ്ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

റാ​ങ്ക്​​ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട എ​ല്ലാ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും പേ​പ്പ​ർ ഒ​ന്ന്, പേ​പ്പ​ർ ര​ണ്ട്, അ​ഭി​മു​ഖം എ​ന്നി​വ​ക്ക്​ ല​ഭി​ച്ച മാ​ർ​ക്കു​ക​ൾ, ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ൾ ല​ഭി​ച്ച​വ​രു​ടെ പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, അ​ഭി​മു​ഖ​ത്തി​ന് നി​ശ്​​ച​യി​ച്ച പ​ര​മാ​വ​ധി മാ​ർ​ക്കും മാ​ർ​ക്ക്​ നി​ശ്​​ച​യി​ച്ച യോ​ഗ​തീ​രു​മാ​ന​ത്തി​ന്‍റെ പ​ക​ർ​പ്പു​മാ​ണ് 2025 ജൂ​ലൈ 10 ന്​ ​വി​വ​രാ​വ​കാ​ശ നി​യ​മം വ​ഴി ശ്യാം​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഒ​ന്ന്, മൂ​ന്ന്​ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ പി.​എ​സ്.​സി മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഈ ​കാ​റ്റ​ഗ​റി​യി​ലെ ത​സ്തി​ക​യി​ലേ​ക്ക്​ ന​ട​ത്തി​യ​ത്​ പൊ​തു​പ​രീ​ക്ഷ​യാ​ണെ​ന്നും എ​ല്ലാ ത​സ്തി​ക​ക​ളു​​ടെ​യും റാ​ങ്ക്​​ലി​സ്റ്റ്​ നി​ല​വി​ൽ വ​രാ​ത്ത​തി​നാ​ൽ മാ​ർ​ക്കു​ക​ൾ കൈ​മാ​റാ​നാ​വി​ല്ലെ​ന്നു​മാ​ണ് ആ​ഗ​സ്റ്റ്​ ഏ​ഴി​നു ന​ൽ​കി​യ മ​റു​പ​ടി. അ​ഭി​മു​ഖ​ത്തി​ന്​ പ​ര​മാ​വ​ധി മാ​ർ​ക്ക്​ 25 ആ​ണെ​ന്ന്​ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗ​തീ​രു​മാ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ്​ ന​ൽ​കാ​നും ത​യാ​റാ​യി​ല്ല.

ഇ​തി​നെ​തി​രെ പ​രാ​തി​ക്കാ​ര​ൻ സെ​പ്​​റ്റം​ബ​ർ മൂ​ന്നി​ന്​ ഒ​ന്നാം അ​പ്പീ​ൽ ന​ൽ​കി. പി.​എ​സ്.​സി ന​ട​പ​ടി ശ​രി​​വെ​ച്ചാ​ണ്​ ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​ന്​ ഇ​തി​ന്റെ മ​റു​പ​ടി ല​ഭി​ച്ച​ത്. ഇ​തോ​ടെ ഹ​ര​ജി​ക്കാ​ര​ൻ 2026 ജ​നു​വ​രി അ​ഞ്ചി​ന്​ ക​മീ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ജൂ​ൺ 24ന്​ ​ക​മീ​ഷ​ൻ സി​റ്റി​ങ്​ ന​ട​ത്തി.

Tags:    
News Summary - PSC Must Share Candidate Marks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.