യൂ​ത്ത് കോ​ൺ​ഗ്ര​സ് പി.​എ​സ്‌.​സി ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നു​നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്നു

ആസൂത്രണ ബോർഡ്​ പരീക്ഷ ക്രമക്കേട്: ഉ​ത്ത​രം മു​ട്ടി ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ പ​രീ​ക്ഷ ക്ര​മ​ക്കേ​ട്​ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള പി.​എ​സ്.​സി ചെ​യ​ർ​മാ​ന്‍റെ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു. പി.​എ​സ്.​സി യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ത്തി​യ​തോ​ടെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്​ എ​സ്.​പി​ത​ന്നെ ​അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നം. ര​ണ്ടാ​ഴ്ച​ക്ക​കം ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പി.​എ​സ്.​സി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​എം.​ആ​ർ. ബൈ​ജു​വി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ്​ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. യോ​ഗ​തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച​തി​ലൂ​ടെ ക​മീ​ഷ​നെ ക​ബ​ളി​പ്പി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ക​യും ചെ​യ്ത​താ​യി അം​ഗ​ങ്ങ​ൾ കു​റ്റ​​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഇ​ന്‍റേ​ണ​ൽ വി​ജി​ല​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ എ​ന്ന നി​ല​ക്കാ​ണ്​ പ​രീ​ക്ഷ ക​ൺ​​ട്രോ​ള​ർ​ക്ക്​ അ​ന്വേ​ഷ​ണം കൈ​മാ​റി​യ​തെ​ന്നാ​യി​രു​ന്നു​ ചെ​യ​ർ​മാ​ന്‍റെ വി​ശ​ദീ​ക​ര​ണം. അം​ഗ​ങ്ങ​ൾ ഈ ​വാ​ദം അം​ഗീ​ക​രി​ച്ചി​ല്ല. യോ​ഗ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ചെ​യ​ർ​മാ​ൻ ഒ​ടു​വി​ൽ അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ന്​ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ ചീ​ഫ് ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, ചീ​ഫ് പ്ലാ​ൻ കോ​ഓ​ഡി​നേ​ഷ​ൻ ഡി​വി​ഷ​ൻ ത​സ്തി​ക​ക​ളി​ലേ​ക്ക്​ ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ ഒ​ന്നാം​പേ​പ്പ​റി​ൽ ഇ​ക​ണോ​മി​ക്സ്​ വി​ഷ​യ​ത്തി​ന്‍റെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ സാ​​ങ്കേ​തി​ക പി​ഴ​വ്​ സം​ഭ​വി​ച്ച​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പി.​എ​സ്.​സി ഔ​ദ്യോ​ഗി​ക വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

ആ​കെ 228 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​മാ​ണ്​ ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. 228 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ലെ 10 മു​ത​ൽ 18 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളും 177 എ​ണ്ണ​ത്തി​ലെ ഒ​മ്പ​താം​ന​മ്പ​ർ ചോ​ദ്യ​വും ഓ​ൺ​സ്ക്രീ​ൻ മാ​ർ​ക്കി​ങ്ങി​ന്​ വി​ദ​ഗ്​​ധ​ർ​ക്ക്​ അ​സൈ​ൻ ചെ​യ്യു​ക​യോ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക​യോ ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്​ ഓ​ഫി​സ​ർ ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലെ ക​​ണ്ടെ​ത്ത​ൽ. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​മ​ഗ്ര​വും വി​ശ​ദ​വു​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ടു​ന്ന​തെ​ന്നും പി.​എ​സ്.​സി അ​റി​യി​ച്ചു.

മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ക്ര​മ​ക്കേ​ട്​ ക​ഴി​ഞ്ഞ 29നു ​ചേ​ർ​ന്ന ക​മീ​ഷ​ൻ യോ​ഗം ച​ർ​ച്ച ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്ന്​ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​തു​പ്ര​കാ​രം എ​സ്.​പി സി​നി എ​ഫ്. ഡെ​ന്നീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ചെ​യ​ർ​മാ​ൻ ഇ​ട​പെ​ട്ട്​ മ​ര​വി​പ്പി​ച്ച​ത്. തു​ട​ർ​ന്ന്​ ചു​മ​ത​ല ത​ന്‍റെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​യാ​യ പ​രീ​ക്ഷ ക​ൺ​​​ട്രോ​ള​ർ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. ഈ ​ന​ട​പ​ടി​യാ​ണ്​ പി.​എ​സ്.​സി യോ​ഗം റ​ദ്ദാ​ക്കി​യ​ത്.

Tags:    
News Summary - Internal Vigilance Probe into PSC Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.