വി.ഡി. സതീശൻ

മുഖ്യമന്ത്രി നാളെ വയനാട്ടിലേക്ക്, ദുരന്തമേഖല സന്ദർശിക്കും

തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിൽ ദുരത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ബുധനാഴ്ച ദുരന്ത പ്രദേശമായ കള്ളാടി സന്ദർശിക്കും.

രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ഹെലികോപ്ടറിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചക്ക് ഒരു മണിയോടെ ദുരന്തമേഖലയിലെത്തും. കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലവും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനവും വിലയിരുത്തും. കൂടാതെ പരിക്കേറ്റവവരെയും മുഖ്യമന്ത്രി കാണും. കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതക്കായി തുരക്കാനിരിക്കുന്ന മീനാക്ഷിമലയുടെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപ്പറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ, തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് മരിച്ചത്.

അഞ്ചു തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവർക്കായി വൈകിയും തെരച്ചിൽ നടകുകയാണ്. മേപ്പാടിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ചൂരൽമല റോഡിലെ മീനാക്ഷിയിൽ ചൊവ്വാഴ്ച രാവിലെ 11.10ഓടെയാണ് അപകടം. തുരങ്കപാതയുടെ വയനാടിന്റെ തുടക്കഭാഗമായ മീനാക്ഷിയിലെ മലയിൽ തുരങ്കം നിർമിക്കാനായുള്ള മണ്ണ് നീക്കുന്ന പ്രവൃത്തികളാണ് നടന്നുവന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ദിലീപ് ബിൽഡ്‌കോൺ കമ്പനിക്കാണ് നിർമ്മാണച്ചുമതല. ശക്തമായ മഴയെ തുടര്‍ന്ന് നിര്‍മാണപ്രവൃത്തികൾ അഞ്ചുദിവസമായി നിര്‍ത്തിവെച്ചിരുന്നു.

മല ഇടിക്കുന്ന മണ്ണ് ഇതിനടുത്ത് ഭീമൻ കൂമ്പാരമായി നിക്ഷേപിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ ഈ മണ്ണ് റോഡിലേക്ക് വീണിരുന്നു. ഇത് മാറ്റാനും മറ്റുമുള്ള പണികൾക്കായി പ്രദേശത്ത് 25ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

ഇടിഞ്ഞത് 100 മീ​റ്റർ ഉ​യ​ര​ത്തി​ൽ​നി​ന്ന്

മേ​പ്പാ​ടി (വ​യ​നാ​ട്): തു​ര​ങ്കം നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഭാ​ഗ​ത്തി​ന് തൊ​ട്ട​ടു​ത്ത് മ​ല​യു​ടെ ഭാ​ഗം പൊ​ടു​ന്ന​നെ 100 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ​നി​ന്ന് ഇ​ടി​യു​ക​യാ​യി​രു​ന്നു. ഇ​ത് കു​ത്തി​യൊ​ലി​ച്ച് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ താ​ഴെ കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ൺ​കൂ​മ്പാ​ര​ത്തി​നൊ​പ്പം ചൂ​ര​ൽ​മ​ല റോ​ഡി​ൽ പാ​ല​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യും റോ​ഡ​ട​ക്കം പൂ​ർ​ണ​മാ​യും മൂ​ടി​പ്പോ​വു​ക​യു​മാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ മ​ണ്ണി​ന​ടി​യി​ൽ പെ​ട്ടു. പാ​ല​ത്തി​ന് സ​മീ​പ​ത്തെ നി​സ്‌​കാ​ര​പ​ള്ളി പൂ​ര്‍ണ​മാ​യും മ​ണ്ണി​നൊ​പ്പം ഒ​ലി​ച്ചു​പോ​യി. സ​മീ​പ​ത്തെ പു​ളി​ക്ക​ല​ത്ത് അ​ഷ്‌​റ​ഫി​ന്റെ വീ​ടും ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു.

അ​ഷ്റ​ഫും ഭാ​ര്യ​യും തി​ങ്ക​ളാ​ഴ്ച​യാ​ണ് ഉം​റ​ക്ക് പോ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളും കു​ടും​ബ​വും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഭാ​ഗ്യം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മ​ണ്ണ് കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ​പ്പോ​ള്‍ സ​മീ​പ​ത്തെ ബ​സും ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും മ​ണ്ണി​നൊ​പ്പം ഒ​ലി​ച്ചു പോ​യി. ബ​സ് ക​ള്ളാ​ടി പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മ​ണ്ണി​നൊ​പ്പം റോ​ഡി​ലൂ​ടെ ത​ന്നെ ഒ​ഴു​കി നീ​ങ്ങി. ഇ​തി​ന് മു​ന്നി​ല്‍ പ്രാ​ണ​ര​ക്ഷാ​ര്‍ഥം ഓ​ടി​യ നാ​ട്ടു​കാ​രാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

Tags:    
News Summary - The Chief Minister will visit Wayanad tomorrow and the disaster area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.