യഹിയ തങ്ങൾ 

പ്രകോപന മുദ്രാവാക്യം: പോപുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ

ആലപ്പുഴ: പോപുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന നേതാവ് യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പെരുമ്പിലാവിലെ വീട്ടില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആലപ്പുഴയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

പത്തുവയസ്സുകാരന്‍ വിവാദ മുദ്രാവാക്യം വിളിച്ച 'ജനമഹാസമ്മേളന'ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹിയ തങ്ങള്‍. ഇതേതുടർന്നാണ് വിദ്വേഷ മുദ്രാവാക്യ കേസില്‍ സംഘാടകനായ യഹിയ തങ്ങളെയും പ്രതിചേര്‍ത്തത്. പുലര്‍ച്ചെ പൊലീസ് സംഘം എത്തിയതറിഞ്ഞ് വീടിന് മുന്നില്‍ സമീപവാസികളും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും തടിച്ചുകൂടി.

കഴിഞ്ഞദിവസം പോപുലര്‍ ഫ്രണ്ട് നടത്തിയ എസ്.പി. ഓഫിസ് മാര്‍ച്ചില്‍ ഹൈക്കോടതി ജഡ്ജി അടക്കമുള്ളവര്‍ക്കെതിരേ യഹിയ മോശം പരാമര്‍ശം നടത്തിയതായും പൊലീസ് പറഞ്ഞു. ആലപ്പുഴയിൽ നടന്ന റാലിക്കിടെ പോപ്പുലർ ഫ്രണ്ട് വിളിച്ച മുദ്രാവാക്യം കേട്ട് ഹൈക്കോടതി ജഡ്‌ജിമാർ ഞെട്ടിയത് അവരുടെ അടിവസ്‌ത്രം കാവി ആയതിനാലാണ് എന്നായിരുന്നു പരാമർശം. പി.സി. ജോര്‍ജിന് ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരേയും പരാമര്‍ശമുണ്ടായി.

അതിനിടെ, മുദ്രാവാക്യ കേസില്‍ കുട്ടിയുടെ പിതാവ് അടക്കം 20 ഓളം പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അഞ്ചുപേരെ ഇന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. 

Tags:    
News Summary - Provocative slogan: Popular Front leader Yahya Thangal arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.