തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്നും നാല് ജില്ലാ പഞ്ചായത്തുകൾ പിടിച്ചെടുത്ത് യു.ഡി.എഫ്. കഴിഞ്ഞ വർഷം മൂന്ന് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫിന് ഭരിക്കാനായത്. വയനാടിൽ കഴിഞ്ഞ വർഷം ഒപ്പത്തിനൊപ്പമെത്തിയെങ്കിലും നറുക്കെടുപ്പ് ഭാഗ്യം എൽ.ഡി.എഫിനൊപ്പം നിന്നു. എന്നാൽ, ഇക്കുറി ഏഴ് പഞ്ചായത്തുകളിൽ വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലാ പഞ്ചായത്തുകളിലാണ് എൽ.ഡി.എഫ് വിജയിച്ചത്. കഴിഞ്ഞ വർഷം കൈയിലുണ്ടായിരുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളാണ് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് മുഴുവൻ വലിയ തിരിച്ചടിയുണ്ടായപ്പോഴും ജില്ലാ പഞ്ചായത്തുകളിൽ പിടിച്ചുനിൽക്കാനായത് എൽ.ഡി.എഫിനെ സംബന്ധിച്ചടുത്തോളം ആശ്വാസകരമാണ്. എന്നാൽ, എൽ.ഡി.എഫ് കോട്ടയായ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ വലിയ നേട്ടം ഇല്ലാതെ പോയത് എൽ.ഡി.എഫിനെ സംബന്ധിച്ചടുത്തോളം വലിയ തിരിച്ചടിയാണ്. ത്രിതല പഞ്ചായത്തുകളിൽ വലിയ തിരിച്ചടിയാണ് യു.ഡി.എഫിനുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.