ബി.ജെ.പി നേതാവ് ലസിത പാലക്കലിന് വൻ തോൽവി: ‘സത്യം തോറ്റു.. തോൽവിയിൽ മനംമടുത്തു ഒരിക്കലും വീട്ടിൽ ഇരിക്കില്ല’

തലശ്ശേരി: തലശ്ശേരി നഗരസഭ കുട്ടിമാക്കൂൽ വാർഡിൽ മത്സരിച്ച ബി.ജെ.പി നേതാവ് ലസിത പാലക്കലിന് ദയനീയ പരാജയം. സി.പി.എമ്മി​​ലെ കെ. വിജിലയാണ് ഇവിടെ വിജയിച്ചത്. വിജില 816 വോട്ടും ലസിത പാലക്കൽ 210 വോട്ടും കോൺഗ്രസിലെ എം.പി സതി 77 വോട്ടും നേടി.

താൻ തോൽക്കും എന്ന് ഉറപ്പുണ്ടായിരുന്നുവെന്നും തോൽവിയിൽ മനംമടുത്തു ഒരിക്കലും വീട്ടിൽ ഇരിക്കില്ലെന്നും ലസിത ഫേസ്ബുക്കിൽ കുറിച്ചു. ‘ സത്യം തോറ്റു.. മിഥ്യ വിജയിച്ചു... എങ്കിലും സത്യം വിജയിക്കുന്ന വരെ പോരാട്ടം തുടരും

വോട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. തോൽവിയിൽ മനംമടുത്തു ഒരിക്കലും വീട്ടിൽ ഇരിക്കില്ല.. ഇനിയും പോരാട്ടം തുടരുക തന്നെ ചെയ്യും. കുട്ടിമാക്കൂൽ എന്ന സ്ഥലത്ത് നിൽക്കുമ്പോൾ തന്നെ ഞാൻ തോൽക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സി.പി.എം കോട്ടയിൽ തന്നെ മത്സരിക്കാൻ വാശിയായിരുന്നു. രണ്ടാമത് എത്തി കുട്ടിമാക്കൂൽ Tq കുട്ടിമാക്കൂൽ’ -ലസിത ഫേസ്ബുക്കിൽ കുറിച്ചു. 

Tags:    
News Summary - kerala local body election: lasitha palakkal lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.