Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്
കോഴിക്കോട്: പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്. കെ റെയിൽ വിരുദ്ധ ജനകീയ മുന്നണിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീകളടക്കം അഞ്ഞൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രതിഷേധക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. ഇതേതുടർന്ന് സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രമുഖരെയല്ല നാട്ടിലെ പൗരന്മാരെയാണ് വിശദീകരണ യോഗത്തിലേക്ക് വിളിക്കേണ്ടതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കോഴിക്കോട് ബീച്ചിന് സമീപമുള്ള സമുദ്ര ഓഡിറ്റോറിയത്തിലാണ് കെ റെയിൽ വിശദീകരണ യോഗം സംഘടിപ്പിച്ചത്. ക്ഷണക്കത്തുമായി വരുന്നവരെയാണ് സംഘാടകർ യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.