കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച വൈകീട്ട് ആറ് മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഉത്തരവിട്ടു.
അനധികൃത ആള്‍ക്കൂട്ടങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും ബി.എന്‍.എസ് 163-ാം വകുപ്പ് പ്രകാരം വിലക്കേര്‍പ്പെടുത്തിയാണ് കലക്ടറുടെ ഉത്തരവ്. വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച അർധരാത്രി 12 വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ രണ്ട് ദിവസത്തെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പരസ്യപ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച വൈകീട്ട് ആറ് മണി വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ഉത്തരവിട്ടത്.
മദ്യഷാപ്പുകള്‍, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ക്ലബുകള്‍, റസ്റ്റാറന്റുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ മദ്യം വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും മദ്യനിരോധനം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.