മെൽബൺ: ആസ്ട്രേലിയയിൽ ക്രിസ്ത്യൻ പള്ളിയിലെ കുർബാനക്കിടെ മലയാളി വൈദികന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. ഫോക്നോർ സ്വദേശിയായ 72കാരനാണ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കി. അതേ സമയം, പരിക്കേറ്റ വൈദികൻ ടോമി മാത്യുവിെൻറ കഴുത്തിലെ പരിക്ക് സാരമുള്ളതല്ല.
കഴിഞ്ഞദിവസം ആസ്ട്രേലിയൻ സമയം രാവിലെ 11ന് നോർത്ത് ഫോക്നർ, 95 വില്യം സ്ട്രീറ്റിലെ സെന്‍റ് മാത്യൂസ് പള്ളിയിൽ ഞായറാഴ്ച കുർബാന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. കത്തിയുമായെത്തിയ അജ്ഞാതൻ 'ഇന്ത്യക്കാരനായ നീ ഹിന്ദുവോ മുസ് ലിമോ ആയിരിക്കും, അതിനാൽ പ്രാർഥന നടത്താൻ പാടില്ല, നിന്നെ ഞാൻ കൊല്ലും' എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.