ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദം; പ്രോസിക്യൂട്ടർക്കെതിരെ കേസ്

തൃശൂർ: പീഡന ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ചാവക്കാട് കോടതിയിലെ അഡീഷനൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത് കുമാറിനെതിരെയാണ് കോടതിയുടെ നിർദേശപ്രകാരം കേസെടുത്തത്.


മറ്റൊരു കോടതിയിലാണ് യുവതിയുടെ പീഡനക്കേസ്. ഈ കേസിന്റെ പ്രോസിക്യൂട്ടറാണെന്ന വ്യാജേന ഇരയെ വിളിച്ചുവരുത്തിയാണ് കേസ് പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തിയത്. പ്രതികളെ രക്ഷപ്പെടുത്താൻ പ്രോസിക്യൂട്ടർ ശ്രമിച്ചെന്നാണ് പരാതി.

Tags:    
News Summary - pressure on the victim to withdraw the case; Case against the prosecutor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.