കൊല്ലം: സഹോദരഭാര്യയുടെ പരാതിയിൽ പ്രവാസിയെ അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച ചിത്രം പകർത്തി സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാ ന മനുഷ്യാവകാശ കമീഷൻ കൊല്ലം ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. പ്രവാസിയായ പരവൂർ സ്വദേശി പ്രശാന്ത് സി. നായർ നൽകിയ പരാതിയിൽ പരവൂർ പൊലീസിനെതിരെയാണ് കമീഷൻ അംഗം ഡോ. കെ. മോഹൻകുമാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഘത്തിലെ വനിത പൊലീസ് ഓഫിസറാണ് ചിത്രമെടുത്ത് പലർക്കും അയച്ചത്. ഇൗ ഉദ്യോഗസ്ഥ ഔദ്യോഗിക പരിധി കടന്നെന്ന ആക്ഷേപം വിലയിരുത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശലംഘനം നടന്നോ എന്ന് സ്റ്റേഷൻ രേഖകൾ വിലയിരുത്തി പരിശോധിക്കണമെന്നും നിർദേശിച്ചു. കേസ് സെപ്റ്റംബർ രണ്ടിന് കൊല്ലത്ത് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.