തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ്​ രോഗികൾക്കും കിടപ്പു രോഗികൾക്കും തപാൽ വോട്ട്​ ചെയ്യുന്നതിനുള്ള ഓർഡിനൻസിന്​ മന്ത്രിസഭയുടെ അംഗീകാരം. തെരഞ്ഞെടുപ്പ്​ സമയം ഒരു മണിക്കൂർ കൂട്ടാനും തീരുമാനിച്ചു. നിലവിൽ ഏഴു മുതൽ അഞ്ചു മണിവരെയാണ്​ വോ​ട്ടെടുപ്പ്​. അത്​ വൈകീട്ട്​ ആറു മണിവരെയാക്കി.

പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കോവിഡ്​ രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട്​ ചെയ്യാം. നിശ്ചിതദിവസത്തിനുള്ളിൽ തപാൽ വോട്ടിന്​ അപേക്ഷിക്കണമെന്നാണ്​ വ്യവസ്ഥ. എന്നാൽ അതിന്​ ശേഷം രോഗം സ്ഥിരീകരിക്കുന്നവർക്ക്​ ഏങ്ങനെ വോട്ട്​ ചെയ്യാനാകുമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷന്​ തീരുമാനിക്കാമെന്ന നിലപാടാണ്​​ മന്ത്രിയോഗം സ്വീകരിച്ചത്​.

കോവിഡ്​ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ച ശമ്പളം പി.എഫിൽ ലയിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു മാസത്തെ ശമ്പളം അഞ്ചുമാസമായി സർക്കാർ പിടിച്ചിരുന്നു. ഒമ്പതു ശതമാനം പലിശയോടെ പി.എഫിൽ ലയിപ്പിക്കുന്ന ഈ തുക ഏപ്രിൽ മാസത്തിൽ പിൻവലിക്കാം.

സർക്കാർ ജീവനക്കാർക്ക്​ ശമ്പളമില്ലാതെ അവധി നൽകുന്നത്​ അഞ്ചു വർഷമായി കുറച്ചു. നിലവിൽ​ 20 വർഷമായിരുന്നു ശമ്പളമില്ലാതെ അവധി നൽകിയിരുന്നത്​. ശ്രീനാരായണ ഓപ്പൺ സർവകലാശാല രൂപീകരണത്തിനുള്ള ഓർഡിൻസിനും മന്ത്രിസഭ അംഗീകാരം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.