തിരുവനന്തപുരത്ത് ഹർത്താലനുകൂലികൾ തകർത്ത കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല്

ഹർത്താൽ: സ്വമേധയാ കേസെടുത്ത് ഹൈകോടതി, കർശന നടപടിക്ക് നിർദേശം

കൊച്ചി: പോപുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിൽ ഇടപെട്ട് ഹൈകോടതി. ഹർത്താലിനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കോടതിയലക്ഷ്യത്തിനും നടപടി സ്വീകരിക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. മുന്‍കൂട്ടി അറിയിക്കാതെയുള്ള ഹർത്താൽ നിയമവിരുദ്ധമെന്നും കോടതി പറഞ്ഞു. ഹർത്താലിനിടെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. നിരവധി കെ.എസ്.ആർ.ടി.സി ബസുകളടക്കമുള്ള വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. നിരവധി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംരക്ഷണയിലാണ് പലയിടത്തും ബസ് സർവിസുകൾ നടത്തുന്നത്. അമ്പലപ്പുഴയിൽ കല്ലേറിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലർ ഫ്രണ്ടിൻറെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    
News Summary - popular front of India hartal updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.