കണ്ണൂർ: കടുത്ത രാഷ്ട്രീയവിവാദത്തെ തുടർന്ന് സേവാഭാരതിയുടെ കോവിഡ് റിലീഫ് ഏജൻസി പദവി റദ്ദാക്കി. ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ല ചെയർമാനായ ജില്ല കലക്ടറാണ് സേവാഭാരതിയെ കോവിഡ് റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. ഇത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിയിച്ചിരുന്നു. സി.പി.എമ്മിെൻറ കീഴിലുള്ള സേവനവിഭാഗമായ ഐ.ആർ.പി.സി (ഇനിഷ്യേറ്റിവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയർ), മുസ്ലിം ലീഗിെൻറ കീഴിലുള്ള സി.എച്ച് സെൻറർ തുടങ്ങിയവയാണ് നിലവിൽ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ റിലീഫ് ഏജൻസിയായി പ്രവർത്തിക്കുന്ന സംഘടനകൾ.
ഇതിൽ ഐ.ആർ.പി.സി, സി.എച്ച് സെൻറർ തുടങ്ങിയ സംഘടനകൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജില്ലയിൽ സജീവവും പൊതുസ്വീകാര്യതയുമുള്ള സംഘടനകളാണ്. ആർ.എസ്.എസിെൻറ ദേശീയതലത്തിലുള്ള സേവനവിഭാഗമായ സേവാഭാരതി ജില്ലയിൽ അത്ര സജീവമല്ല. ഇതാണ് വിവാദത്തിനും ചർച്ചകൾക്കും വഴിതെളിച്ചത്. എതിർപ്പ് രൂക്ഷമായതോടെ ഇത്തരവിറക്കിയ കലക്ടർ സമ്മർദത്തിലായി. കഴിഞ്ഞ ദിവസം ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് പദവി റദ്ദാക്കാൻ തീരുമാനിച്ചത്.
കോവിഡ് പ്രതിരോധത്തിനുള്ള ആയുഷ് മരുന്ന് വിതരണത്തിന് സേവാഭാരതിയെ ചുമലപ്പെടുത്തിയ കേന്ദ്രസർക്കാർ ഉത്തരവ് വിവാദമായതിനിടയിലാണ് കണ്ണൂരിൽ സേവാഭാരതിക്ക് കോവിഡ് റിലീഫ് ഏജൻസി പദവി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.