വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നീ പൊലീസുകാരെയാണ് പിരിച്ചുവിട്ടത്. വിനീത് നേരത്തെ സസ്‌പെൻഷനിലായിരുന്നു. കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇലക്ട്രോണിക് കട നടത്തുന്ന മുജീബ് എന്ന വ്യാപാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

പൊലീസ് വേഷത്തിലെത്തി വിലങ്ങു വെച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. മുജീബിനെ വിലങ്ങുവെച്ച് കാറിനുള്ളിൽ പൂട്ടിയിട്ടു. ഇതോടെ മുജീബ് പുറത്തേക്ക് ചാടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ പ്രതികൾ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. വിനീത് നിലവിൽ സസ്പെൻഷനിലാണ്. അരുൺ ആംബുലൻസ് ഡ്രൈവറാണ്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വ്യാപാരിയിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും പൊലീസ് പറയുന്നു. പണം തട്ടിയ കേസിലാണ് വിനീത് സസ്പെൻഷനിലായത്. ഈ സസ്പെൻഷൻ കാലാവധി തീരും മുമ്പാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്. 

Tags:    
News Summary - policemen were dismissed in the incident of trying to kidnap the businessman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.