കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണം; തിരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി.

നിലവില്‍ സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഫോം 12 ഡി മാത്രമാണ് ഒപ്പിട്ട് വാങ്ങിയിരിക്കുന്നത്. ഇതനുസരുച്ച് 21, 22, 23 തീയതികളില്‍ നേരിട്ട് പോയി വോട്ട് ചെയ്യാന്‍ മാത്രമെ സാധിക്കൂ. അതേസമയം സംസ്ഥാനത്ത് ഇല്ലാത്തവര്‍ക്ക് ഈ അവസരം വിനിയോഗിക്കാനാകില്ല. ഇതിന് പകരമായി പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    
News Summary - Policemen on election duty outside Kerala should be given an opportunity to vote; Leader of Opposition's letter to Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.