പൊലീസ് വിരട്ടിയോടിക്കുന്നതിനിടെ  യുവാവ് കുഴിയില്‍ വീണു മരിച്ചു

വില്ല്യാപ്പള്ളി: ക്ഷേത്രോത്സവത്തിനിടെ ചൂതാട്ടത്തില്‍പെട്ടവരെ പൊലീസ് വിരട്ടിയോടിക്കുന്നതിനിടയില്‍ യുവാവ് കുഴിയില്‍ വീണു മരിച്ചു. വില്യാപ്പള്ളി മൈക്കുളങ്ങരതാഴ മാങ്ങാട്ട് രൂപേഷാണ് (36) മരിച്ചത്. മയ്യന്നൂര്‍ തട്ടാറത്ത് ക്ഷേത്രപരിസരത്ത് ചൂതാട്ടം നടക്കുന്നതിനിടയില്‍ എത്തിയ പൊലീസ് ജനങ്ങളെ വിരട്ടിയോടിക്കുകയായിരുന്നു. അതിനിടയില്‍ ഓടിയ രൂപേഷ് തൊട്ടടുത്ത സ്ഥലത്തെ കുഴിയില്‍ വീഴുകയായിരുന്നു. ഇയാളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തെിയത്. എന്നാല്‍, മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

പൊലീസ് ക്ഷേത്രപരിസരത്തുവെച്ച് ഇയാളെ മര്‍ദിച്ചതിനുശേഷം ഓടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മര്‍ദനത്തില്‍ വന്ന പാടുകളാണ് ശരീരത്തിലുള്ളത്. വടകര ഗവ.ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനുള്ള എസ്.ഐയുടെ നടപടി ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഡിവൈ.എസ്.പി സ്ഥലത്തത്തെിയശേഷമാണ് ആരംഭിച്ചത്. പിന്നീട് തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പിതാവ്: മാങ്ങാട്ട് കണ്ണന്‍. മാതാവ്: രാധ. ഭാര്യ: ബവിഷ. മക്കള്‍: റുബീന, ഹൃബീന. സഹോദരങ്ങള്‍: സുനീഷ്, പവിഷന്‍, സുഗന്ധി.

Tags:    
News Summary - police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.