മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്

തിരുവനന്തപുരം: മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പൊലീസെത്തി വിളിച്ചുണർത്തി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം.

അറ്റിങ്ങൽ വീരളത്ത് സ്വദേശി വിനീഷ് ആണ് പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച രാത്രി മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന സി.എസ്.ഐ സ്കൂളിൽ മോഷ്ടിക്കാൻ കയറിയതായിരുന്നു വിനീഷ്.

സ്കൂളിലെ ക്യാഷ് കൗണ്ടറിന്‍റെ പൂട്ട് ഇയാൾ അടിച്ച് തകർത്തു. പാലിയേറ്റീവ് സംഭാവന ബോക്സുകൾ പൊളിച്ച് പണം എടുത്തു. തുടർന്ന് സ്കൂളിലെ ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോഷണത്തിനുശേഷം കവർന്ന വസ്തുക്കൾ തന്‍റെ സമീപത്തുവെച്ച് ഇയാൾ മദ്യപിച്ചു. തുടർന്ന് ഇവിടെ കിടന്ന് ഉറങ്ങിപ്പോയി.

പിറ്റേന്ന് പ്രധാനാധ്യാപികയും മറ്റുള്ളവരും എത്തി സ്കൂൾ തുറന്നപ്പോഴാണ് തൊണ്ടിമുതലുകൾ സമീപത്ത് വെച്ച് ഉറങ്ങുന്ന കള്ളനെ കണ്ടത്. ഉടൻ സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ഉടൻ ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി. കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

Tags:    
News Summary - Police wake up thief who fell asleep during robbery and arrest him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.