തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കണ്ണീര്‍വാതക പ്രയോഗത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിനെയും വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രയോഗിച്ച കണ്ണീര്‍വാതക ഷെല്ലില്‍ ഒരെണ്ണം സമരപ്പന്തലിന് മുന്നില്‍ പതിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായത്.
പൊലീസുകാരും പ്രതിഷേധക്കാരും എം.ജി റോഡില്‍ ഏറ്റുമുട്ടിയതോടെ തലസ്ഥാനനഗരം മൂന്നുമണിക്കൂറോളം സ്തംഭിച്ചു. പത്തോളം പ്രവര്‍ത്തകര്‍ക്കും ആറ് പൊലീസുകാര്‍ക്കും പരിക്കേറ്റു. രാവിലെ 11ഓടെ സെക്രട്ടേറിയറ്റ് സമരകവാടത്തിലത്തെിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് എം. വിന്‍സെന്‍റ് എം.എല്‍.എ സംസാരിച്ചു. അതിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുകാരുടെ സമരപ്പന്തലിലേക്ക് നീങ്ങി കല്ലും കമ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. ചിതറിയോടിയ പ്രവര്‍ത്തകര്‍ കല്ളേറ് തുടര്‍ന്നതോടെ പൊലീസ് 10 റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതില്‍ ഒരു ഷെല്ലാണ് സമരപ്പന്തലിന് മുന്നില്‍ പതിച്ചത്.
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, എം.എല്‍.എമാരായ വി.കെ. ഇബ്രാഹീംകുഞ്ഞ്, വി.എസ്. ശിവകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി എന്നിവര്‍ ഈ സമയം പന്തലിലുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായ ഡീന്‍ കുര്യാക്കോസിനെയും മഹേഷിനെയും ആശുപത്രിയിലേക്ക് മാറ്റിയതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ കല്ളേറ് തുടര്‍ന്നു. ഇതിനിടെ ശംഖുംമുഖം അസിസ്റ്റന്‍റ് കമീഷണര്‍ ആര്‍. മഹേഷിന് സാരമായി പരിക്കേറ്റു. തുടര്‍ന്ന് സുധീരന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനിടെ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ കെ.എസ്. ശബരീനാഥന്‍, റോജി ജോണ്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി പ്രവര്‍ത്തകരെ ശാന്തരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.