കഞ്ചാവ് ശേഖരം തേടിയിറങ്ങി മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിയ പൊലീസുകാരെ രക്ഷപ്പെടുത്തി

പാലക്കാട്: മലമ്പുഴ വനമേഖലയിൽ കഞ്ചാവ് ശേഖരം തേടി കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘത്തെ വനപാലകർ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ അഞ്ച് മണിമുതൽ പൊലീസുകാർക്കായുള്ള തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിൽ വനപാലകർ കാട്ടാനക്കൂട്ടത്തിന് മുന്നിൽപെട്ട സാഹചര്യവും ഉണ്ടായി.

വനത്തിൽ വിളവെടുപ്പിനു പാകമായ കഞ്ചാവ് തോട്ടം ഉണ്ടെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി.ഡി. ശ്രീനിവാസന്‍റെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് പതിനാലംഗ പൊലീസ് സംഘം കഞ്ചാവ് വേട്ടക്കായി പോയത്. എന്നാൽ പരിശോധനയിൽ വിവരം തെറ്റാണെന്ന് മനസിലായതായി പൊലീസ് സംഘം പറഞ്ഞു.

ഇന്നലെ വൈകീട്ടോടെയാണ് സംഘം വനത്തിൽ കുടുങ്ങിയത്. വനപാലകർ എത്തിയില്ലെങ്കിൽ ഇന്നും വനത്തിൽ തുടരേണ്ട സാഹചര്യമായിരുന്നു.  

Tags:    
News Summary - police team rescued from malampuzha forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.