പൊലീസ് ജീപ്പ് തടഞ്ഞ് തെറി വിളിച്ചു; രണ്ട് ഡി.വൈ.എഫ്.വൈ പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരം: നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് തെറി വിളിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിയിൽ. രതീഷ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഒമ്പത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തെ കേസെടുത്തിരുന്നു.

കണ്ണൂരിൽ കഴിഞ്ഞ ദിവസം വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ വെള്ളല്ലൂരിൽ സി.പി.എം, ഡി.വൈ.എഫ്.വൈ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. കോൺഗ്രസിന്‍റെ ഫ്ലക്സ് ബോർഡുകൾ കീറുകയും മണ്ഡലം പ്രസിഡന്‍റ് വി.ആർ അനന്ദു കൃഷ്ണനെ കൈയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. ഇതിൽ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകാൻ വീട്ടിലെത്തിയ എസ്.എച്ച്. ഒ അന്‍സാർ ഉൾപ്പെടെയുള്ളവരെ ഡി.വൈ.എഫ്.വൈ പ്രവർത്തകർ കാർ ജീപ്പിന് കുറുകെയിട്ട് സംഘം തെറി വിളിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം. 

പൊലീസിനു നേരെയുള്ള അതിക്രമങ്ങളിൽ പൊലീസ് അസോസിയേ‍ഷൻ അപലപിച്ചു. എസ്.എച്ച്.ഒയോട് കാണിച്ചത് ക്രൂരമാണെന്നും ഡി.ജി.പി ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Police stopped a jeep and called a riot police; two DYFI activists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.