Posted On
date_range Updated On
date_range യുവാവ് രക്തംവാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കോഴിക്കോട്: യുവാവിനെ വീടിനുള്ളില്‍ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.
പുലര്‍ച്ചെ മൂന്നോടെ പാൽ കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താൻ പോയ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. റൂം പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ അമ്മ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ബിജുവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിന് താഴെ രക്തം തളംകെട്ടിയ നിലയിലായിരുന്നു.
പരിസരത്ത് ലഹരി സംഘങ്ങൾ സജീവമായതിനാൽ പൊലീസ് നിരന്തരം പരിശോധന നടത്തുന്ന സ്ഥലമാണിത്. ഈ സംഘങ്ങളിൽ ആരെങ്കിലും ബിജുവിനെ ആക്രമിച്ചതാണോ എന്നതടക്കം വീട്ടുകാർക്ക് സംശയമുണ്ട്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.