Posted On
date_range Updated On
date_range ‘പ്രബോധനം’ പ്രചാരണ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു
കോഴിക്കോട്: ‘പ്രബോധനം’ വാരിക പ്രചാരണ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ്റഹ്മാനിൽനിന്ന് കോപ്പി സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാവും വ്യവസായ-ഐ.ടി മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പങ്കെടുത്തു.
ഏഴരപ്പതിറ്റാണ്ടു കാലമായി കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങൾക്കും ചിന്തക്കും നേതൃത്വം നൽകിയ ‘പ്രബോധനം’ ജൂലൈയിൽ ‘പ്രബോധനം ഡേ’ ആചരിക്കാറുണ്ട്. ഈ വർഷം ജൂലൈ 19നാണ് പ്രബോധനം ഡേ. വാരിക പരമാവധി പേരിൽ എത്തിക്കാൻ കേരളത്തിലുടനീളം ജമാഅത്തെ ഇസ്‍ലാമി പ്രവർത്തകർ രംഗത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.