കെ.എസ്.യു-മുഖ്യമന്ത്രി തർക്കം: അനുനയ​ വഴി തുറക്കുന്നു

തി​രു​വ​ന​ന്ത​പു​രം: പ്ലീ​ഡ​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ കെ.​എ​സ്.​യു-​മു​ഖ്യ​മ​ന്ത്രി ഏ​റ്റു​മു​ട്ട​ലി​ൽ അ​നു​ന​യ​ സാ​ധ്യ​ത തെ​ളി​യു​ന്നു. കെ.​എ​സ്.​യു നേ​താ​ക്ക​ൾ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന്​ പി​ന്നാ​​ലെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ്​ വി​വ​രം.

കെ.​എ​സ്.​യു​വി​ന്​ പ​റ​യാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ പ​റ​യേ​ണ്ട രീ​തി​യി​ലും പാ​ലി​ക്കേ​ണ്ട പ​രി​ധി​യി​ലു​മാ​ക​ണ​മെ​ന്ന്​ കെ.​സി പ​ക്ഷ​ത്തെ നേ​താ​ക്ക​ൾ പ​ര​സ്യ നി​ല​പാ​ടെ​ടു​​ത്ത​ത് ഏ​റ്റു​മു​ട്ട​ലി​ന്​ പ​ക​രം മ​ഞ്ഞു​രു​ക്ക സൂ​ച​ന ന​ൽ​കു​ന്നു. തി​ങ്ക​ളാ​ഴ്ച​യോ ചൊ​വ്വാ​ഴ്ച​യോ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന കെ.​എ​സ്.​യു നേ​തൃ​ത്വം പ്ര​തി​ക​ര​ണ​ങ്ങ​ൾ മ​യ​പ്പെ​ടു​ത്തി. വി.​ഡി സ​തീ​ശ​നെ​തി​രെ അ​ലോ​ഷ്യ​സ്​ സേ​വ്യ​ർ ന​ട​ത്തി​യ രൂ​ക്ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ സം​ഘ​ട​ന​യി​ൽ ത​ന്നെ ചേ​രി​പ്പോ​രി​ന്​ വ​ഴി​വെ​ച്ച​തും അ​നു​ന​യ​ത്തി​ന്​ കാ​ര​ണ​മാ​യി. സം​സാ​രി​ച്ച് പ​രി​ഹ​രി​ക്കേ​ണ്ട ഒ​രു സാ​ധാ​ര​ണ പ്ര​ശ്നം ആ​ഭ്യ​ന്ത​ര പ്ര​തി​സ​ന്ധി​യാ​യി വ​ഴി​മാ​റി​യ​ത്​ കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന വി​മ​ർ​ശ​ന​വും കോ​ൺ​ഗ്ര​സി​ലു​ണ്ട്.

പാ​ർ​ട്ടി വേ​ദി​യി​ൽ പ​റ​യാ​തെ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന്​ മു​തി​ർ​ന്ന അ​ലോ​ഷ്യ​സ്​ സേ​വ്യ​ർ, പി​ന്നീ​ട്​ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട്​ പ​രാ​തി അ​റി​യി​ക്കാ​ൻ ശ്ര​മി​ച്ച​ത്​ അ​നൗ​ചി​ത്യ​മാ​യി എ​ന്ന വി​മ​ർ​ശ​ന​വും ശ​ക്ത​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​ക്കും അ​തൃ​പ്തി​യു​ള്ള​ത്. ബു​ധ​നാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ത്​ സം​ബ​ന്ധി​ച്ച്​ ചോ​ദ്യ​മു​യ​ർ​ന്ന​പ്പോ​ൾ ത​ന്നോ​ടാ​രും പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന വി.​ഡി സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് കാ​ര​ണ​മി​താ​ണ്.

വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ അ​ലോ​ഷ്യ​സ്​ അ​നു​വാ​ദം തേ​ടി​യെ​ങ്കി​ലും സ​തീ​ശ​ൻ കൊ​ല്ല​ത്താ​യ​തി​നാ​ൽ ന​ട​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച കാ​ണാ​ൻ ക​ഴി​യു​മോ എ​ന്നാ​രാ​ഞ്ഞ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്​ അ​ലോ​ഷ്യ​സി​നെ തി​രി​കെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ താ​ൻ ക​ന്യാ​കു​മാ​രി​യി​ൽ ആ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ അ​ന്ന് കൊ​ച്ചി​യി​ലെ പ​രി​പാ​ടി​യി​ൽ അ​ലോ​ഷ്യ​സ്​ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ​വെ​ച്ച്​ മു​ഖ്യ​മ​ന്ത്രി മു​ഖം ന​ൽ​കി​യി​ല്ലെ​ന്ന​താ​ണ്​ പി​ന്നീ​ട്​ വി​വാ​ദ​മാ​യ​ത്. പ​രാ​തി​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്ന​തി​ൽ സം​ഘ​ട​നാ ന​ട​പ​ടി ക്ര​മ​ങ്ങ​ളും കീ​ഴ്വ​ഴ​ക്ക​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി എ​ന്ന​താ​ണ്​ കെ.​എ​സ്.​യു​വി​നെ​തി​രാ​യ വി​മ​ർ​ശ​നം. കെ.​എ​സ്‌.​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ങ്ക​ട​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നും എ​ന്നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വേ​ദി​യി​ലാ​ണ് ആ​ദ്യം ഉ​ന്ന​യി​ക്കേ​ണ്ട​തെ​ന്നു​മാ​യി​രു​ന്നു എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ നി​ല​പാ​ട്. കെ.​എ​സ്.​യു​വി​ന്​ അ​ഭി​പ്രാ​യം പ​റ​യാം.

പ​ക്ഷേ പ​രി​ധി വി​ട​രു​തെ​ന്നേ​യു​ള്ളൂ​വെ​ന്ന്​ എ.​പി അ​നി​ൽ​കു​മാ​റും പ്ര​തി​ക​രി​ച്ചു. കെ.​എ​സ്.​യു​വി​ന്​ അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ അ​ത്​ പ​റ​യു​ന്ന​തി​ന്​ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നും എ​ന്നാ​ൽ അ​തി​ന്​ ചി​ല രീ​തി​ക​ളു​ണ്ടെ​ന്നു​മാ​യി ര​മേ​ശ്​ ചെ​ന്നി​ത്ത​ല. പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും പ​രി​ഹ​രി​ക്കു​മെ​ന്നും അ​തി​ന്​ മു​ഖ്യ​മ​ന്ത്രി​ത​ന്നെ മു​ൻ​കൈ എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - KSU-CM Conflict: Reconciliation Possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.