ഫയൽ ചിത്രം

അവിടെ ശ്​മശാനങ്ങളിൽ പുകയടങ്ങുന്നില്ല; ഇവിടെ മാസ്​കണിയാൻ പോലും മടി: ഇന്ന്​ പിടിയിലായത്​ 6327 പേർ

തിരുവനന്തപുരം: കേരളത്തിന്​ പുറത്ത്​ ​കോവിഡ്​ ബാധിച്ചവർക്ക്​ ചികിത്സ നൽകാൻ ആശുപത്രികളിൽ ഒഴിവില്ല, മരിച്ച് വീണവർ ശ്​മശാനങ്ങൾക്ക്​ പുറത്ത്​  'ഊഴം' കാത്ത്​ കിടക്കു​ന്ന വാർത്തകൾ പുറത്ത്​ വന്നിട്ടും പ്രതിരോധത്തിന്‍റെ പ്രാഥമികഘട്ടമായ മാസ്​ക്​ ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ മലയാളികൾ മടിക്കുന്നുവെന്നാണ്​ കണക്കുകൾ പറയുന്നത്​. ആറുമാസത്തിന്​ ശേഷം കോവിഡ്​ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്ന​ ദിവസം, ​മാസ്​ക്​ ധരിക്കാത്തതിന് സംസ്ഥാനത്ത്​​ നടപടി നേരിട്ടത്​ 6327 പേരാണ്​.

വെള്ളിയാഴ്​ച നടത്തിയ പരി​േശാധനയിൽ 1774 പേർക്കെതിരെയാണ്​ ​പോലീസ് കേസെടുത്തത്​. അതിൽ 490 പേരെ അറസ്​റ്റ്​ ചെയ്യുകയും 11 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്​തു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ പൊലീസി​െൻറ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതിന്​ പിന്നാലെയാണ്​ നടപടി. ബോധവത്​കരണ പ്രവർത്തനങ്ങൾക്കാണ്​ പ്രാധാന്യം നൽകുന്നത്​. തിരക്ക്​ കുറക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന്​ പുറമെ കച്ചവടസ്​ഥാപനങ്ങൾ ഉൾപ്പെടെ രാത്രി ഒമ്പതിന്​ അടയ്​ക്കാനുള്ള ഇടപെടലും പൊലീസി​െൻറ ഭാഗത്ത്​ നിന്നുണ്ടാകുന്നുണ്ട്​.

Tags:    
News Summary - Police prosecute covid protocol violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.